കോൺഗ്രസ് പട്ടിക ഒമ്പതിനകം; വരും പുതുനിര
text_fieldsതിരുവനന്തപുരം: കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി ഡൽഹിയിൽ യോഗം ചേർന്ന് ഈ മാസം എട്ട് അല്ലെങ്കില്‍ ഒമ്പതിന് നിയമസഭ തെരഞ്ഞെടുപ്പിന്റെ അന്തിമ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കും. 91-92 സീറ്റിലായിരിക്കും കോണ്‍ഗ്രസ് മത്സരിക്കുക.
സ്ഥാനാർഥികളില്‍ 60 ശതമാനം വരെ യുവജനങ്ങളും വനിതകളും ഉൾപ്പെടെ പുതുമുഖങ്ങളായിരിക്കും. സാമൂഹികനീതി പാലിച്ചുള്ളതാവും പട്ടിക. എല്ലാ സാമുദായിക വിഭാഗത്തിൽപെട്ടവര്‍ക്കും അര്‍ഹമായ പ്രാതിനിധ്യമുണ്ടാകും. സിറ്റിങ് എം.എല്‍.എമാരുടെ കാര്യവും ഡൽഹിയിൽ ചേരുന്ന യോഗം ചര്‍ച്ചചെയ്യും.
സ്ഥാനാർഥി നിർണയത്തിന് കെ.പി.സി.സി തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി മുന്നോട്ടുവെച്ച മാനദണ്ഡങ്ങൾ ഹൈകമാന്‍ഡ് നിയോഗിച്ച സ്ക്രീനിങ് കമ്മിറ്റിയും അതേപടി അംഗീകരിച്ചു.
തുടര്‍ച്ചയായി രണ്ടുതവണ മത്സരിച്ച് തോറ്റവരെയും തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെയും ഒഴിവാക്കാനുള്ള തീരുമാനമാണ് എച്ച്.കെ. പാട്ടീല്‍ അധ്യക്ഷനായ സ്ക്രീനിങ് കമ്മിറ്റി അംഗീകരിച്ചത്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ആരും ഡല്‍ഹിക്ക് വരേെണ്ടന്നും വാർത്തസമ്മേളനത്തിൽ എച്ച്.കെ. പാട്ടീല്‍ പറഞ്ഞു.
സ്ഥാനാർഥി നിർണയത്തിന് പാര്‍ട്ടി നടത്തിയ സർവേ ഉള്‍പ്പെടെ പരിഗണിക്കും. കേരളത്തിെൻറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അന്‍വറും വാർത്തസമ്മേളനത്തില്‍ പെങ്കടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.