Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൊഴിലുറപ്പ് പദ്ധതിയിൽ...

തൊഴിലുറപ്പ് പദ്ധതിയിൽ കടുംവെട്ടെന്ന് കോൺഗ്രസ്: 27 ലക്ഷത്തോളം പേരുകൾ വെട്ടിമാറ്റി

text_fields
bookmark_border
Thozhilurappu
cancel
Listen to this Article

ന്യൂഡൽഹി: ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഡേറ്റാബേസിൽ നിന്ന് 27 ലക്ഷത്തോളം തൊഴിലാളികളുടെ പേരുകൾ വെട്ടിമാറ്റിയതായി കോൺഗ്രസ്. അവരിൽ ആറുലക്ഷം പേർ സജീവമായി ജോലി ചെയ്തിരുന്ന തൊഴിലാളികൾ ആയിരുന്നെന്നും, തൊഴിലാളികൾക്ക് ഇ-കെ.വൈ.സി ഏർപ്പെടുത്തിയതിനെ തുടർന്നാണ് ഈ കടുംവെട്ടെന്നും പാർട്ടി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. സുതാര്യതയുടെ പേരിൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പ്രക്രിയയിലൂടെ ഈ പദ്ധതിതന്നെ അവസാനിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്ന് പാർട്ടി ആരോപിച്ചു.

മോദി സർക്കാർ നടപ്പാക്കിയ ദേശീയ മൊബൈൽ മോണിറ്ററിങ് സിസ്റ്റം ആപ്, ആധാർ അടിസ്ഥാന പേയ്മെന്‍റ് സംവിധാനം എന്നിവ രണ്ട് കോടിയോളം പേർക്ക് തൊഴിൽ ചെയ്ത് വേതനം നേടാനുള്ള അവകാശം ഇല്ലാതാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതിയിൽ തൊഴിലാളികളുടെ വേതനം കൂട്ടി ദിവസം 400 രൂപയാക്കണമെന്നും അത് യഥാസമയം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employmentThozhilurappCongress
News Summary - Congress says it has made drastic cuts in the employment guarantee scheme: Around 27 lakh names have been cut out
Next Story