Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാലാവസ്ഥ മാറി, ഉപഭോഗം...

കാലാവസ്ഥ മാറി, ഉപഭോഗം കൂടി; വൈദ്യുതി കിട്ടാതായതോടെ കെ.എസ്.ഇ.ബിയുടെ അപ്രഖ്യാപിത ലോഡ്ഷെഡിങ്

text_fields
bookmark_border
kseb 9798798
cancel

പാലക്കാട്: കാലാവസ്ഥ മാറി, വൈദ്യുതി ഉപഭോഗം കൂടിയ​തോടെ കെ.എസ്.ഇ.ബിയുടെ അപ്രഖ്യാപിത ലോഡ് ഷെഡിങ്. കൂടുതൽ വൈദ്യുതി പവർ എക്സ്ചേഞ്ച് മാർക്കറ്റിൽ നിന്ന് കിട്ടാതായതോടെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ കെ.എസ്.ഇ.ബി വൈദ്യുതി മുടക്കിയത്. ന്യൂനമർദത്തിൽ പെയ്ത മഴ കണ്ട് വൈദ്യുതി വാങ്ങലിൽ കുറവുവരുത്തിയതാണ് കെ.എസ്.ഇ.ബിക്ക് വിനയായത്.

മഴയൊഴിഞ്ഞ് വീണ്ടും ഉഷ്ണം തുടങ്ങിയപ്പോൾ പഴയപോലെ ജനം വൈദ്യുതി ഉപഭോഗം കൂട്ടി. ജൂൺ ഒന്നിന് 73 മില്യൺ യൂനിറ്റ് ഉപഭോഗം രേഖപ്പെടുത്തിയിരുന്നത്, വെള്ളിയാഴ്ച 86 മില്യൺ യൂനിറ്റിലെത്തി. വൈകുന്നേരങ്ങളിലെ പീക്ക് ഡിമാൻഡ് 4457​മെഗാവാട്ടിലേക്കും കയറി. സാധാരണ 4200ലും താഴേയായിരുന്നു മഴയുണ്ടായിരുന്ന ന്യൂനമർദ ദിവസങ്ങളിലെ ഡിമാൻഡ്.

അപകടം മുന്നിൽ കണ്ട് ഉടൻ പവർ എക്ചേഞ്ചിൽ നിന്ന് 1000 മെഗാവാട്ട് ചോദിച്ചെങ്കിലും 75 മെഗാവാട്ട് മാത്രമാണ് ലഭിച്ചത്. 1000 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് വെള്ളിയാഴ്ച കെ.എസ്.ഇ.ബിക്ക് വന്നത്. ആവശ്യകത മുൻകൂട്ടിക്കണ്ട് നേരത്തെ വൈദ്യുതി മാർക്കറ്റിൽ നിന്ന് കൂടുതൽ വൈദ്യുതി വാങ്ങിയില്ലെങ്കിൽ വരും ദിവസങ്ങളിലും ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യം വരുമെന്ന് ബംഗളുരുവിലെ സതേൺ റീജ്യനൽ ലോഡ് ഡെസ്പാച്ച് സെന്റർ അധികൃതർ മുന്നറിയിപ്പ് നൽകി. വൈദ്യുതി കൂടുതൽ വാങ്ങിയെന്നും മുൻകരുതലെടുത്തെന്നും അധികൃതർ ‘മാധ്യ​മ’ത്തോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:load sheddingKerala NewsLatest NewsKSEB
News Summary - consumption goes high KSEB's unannounced load shedding due to power shortage
Next Story