കരാറുകാരെൻറ മരണം: പ്രത്യേക സംഘം അന്വേഷണം തുടങ്ങി
text_fieldsചെറുപുഴ: കെട്ടിട നിർമാണ കരാറുകാരന്‍ മുതുപാറക്കുന്നേല്‍ ജോസഫിനെ, ലീഡര്‍ കെ. കരുണാകരന്‍ മെമ്മോറിയല്‍ ആശുപത്രി പ്രവര്‍ത്തിക്കുന്ന കെട്ടിട സമുച്ചയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിെൻറ പ്രത്യേക സംഘ ം അന്വേഷണം തുടങ്ങി. ജോസഫിെൻറ മരണത്തിനിടയാക്കിയ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി കുടുംബാംഗങ്ങളില്‍ നിന്ന് മ ൊഴിയെടുത്തു.
ഞായറാഴ്ച രാവിലെ ചൂരപ്പടവിലെ ജോസഫിെൻറ വീട്ടിലെത്തി ഭാര്യ മിനി, സഹോദരന്‍ മാര്‍ട്ടിൻ, ഭാര്യാ സഹോദരന്മാര്‍ എന്നിവരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. അന്വേഷണ ചുമതലയുള്ള ചെറുപുഴ എസ്.ഐ മഹേഷ് എസ്. നായരുടെ നേത ൃത്വത്തിലാണ് മൊഴിയെടുത്തത്. ജോസഫിന് കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ലഭിക്കാനുള്ള തുക, ജോസഫിനെ കാണാതായ ദിവസ ം വീട്ടില്‍നിന്ന് പോകുമ്പോള്‍ കൊണ്ടുപോയ രേഖകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ശേഖരിച്ചത്. ജോസഫിെൻറ ഫോണ്‍രേഖകള്‍ സംബന്ധിച്ച വിവരങ്ങളും പൊലീസ് ശേഖരിച്ചുവരുകയാണ്.
ജോസഫ് ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍
ചെറുപുഴ: കെട്ടിട നിർമാണ കരാറുകാരനായ മുതുപാറക്കുന്നേല്‍ ജോസഫിെൻറ മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്നും മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും ജോസഫിെൻറ സഹോദരനും ഭാര്യാസഹോദരങ്ങളും ആവശ്യപ്പെട്ടു. ചെറുപുഴയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് അടുത്ത ബന്ധുക്കള്‍ ഇക്കാര്യമുന്നയിച്ച് രംഗത്തെത്തിയത്.
എല്ലാവരോടും സൗമ്യമായി ഇടപെടുകയും ഈശ്വരവിശ്വാസിയുമായ ജോസഫിന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ല. ലീഡര്‍ കെ. കരുണാകരന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അതിന് നേതൃത്വം നല്‍കിയിരുന്ന കോണ്‍ഗ്രസ് നേതാക്കളുമായി ജോസഫിനൊപ്പം തങ്ങളും സംസാരിച്ചിരുന്നു. പണം നല്‍കാനുണ്ടെന്ന് അവര്‍ സമ്മതിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ട്രസ്റ്റിെൻറ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്ന സലീം എന്നയാളെ പണം തിരികെ കിട്ടാന്‍ ബന്ധപ്പെട്ടിരുന്നെങ്കിലും അയാള്‍ അവധി പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. മരിച്ച നിലയില്‍ കാണപ്പെട്ടതിന് തലേദിവസമായ സെപ്റ്റംബര്‍ നാലിന് സലീം പണം നല്‍കാനെത്തുമെന്ന് പറഞ്ഞാണ് ബന്ധപ്പെട്ട രേഖകളുമായി ജോസഫ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍, അന്ന് വൈകീട്ടു മുതല്‍ കാണാതാവുകയായിരുന്നു. മൊബൈല്‍ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാല്‍ രാത്രി മുഴുവന്‍ ജോസഫിനെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. മരിച്ച നിലയില്‍ ജോസഫിനെ കണ്ടെത്തിയ കെട്ടിടത്തിലും തിരഞ്ഞിരുന്നു.
എന്നാൽ, തൊട്ടടുത്ത ദിവസം അതേ കെട്ടിടത്തിെൻറ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദൂരൂഹതയുണ്ട്. ജോസഫ് കെ.കരുണാകരന്‍ മെമ്മോറിയല്‍ ആശുപത്രിയുടെ ട്രസ്റ്റിയും ചെറുപുഴ ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് െഡവലപ്മെൻറ് കമ്പനിയുടെ ഡയറക്ടറുമായിരുന്നു. ട്രസ്റ്റില്‍നിന്ന് ലഭിക്കാനുള്ള 1.40 കോടി രൂപയും ഇതേ കെട്ടിട സമുച്ചയത്തില്‍ ജോസഫിെൻറ പേരിലുള്ള ഫണ്ടും തിരികെ കിട്ടാന്‍ നടപടി വേണമെന്നും സഹോദരന്‍ മാര്‍ട്ടിന്‍ മുതുപാറക്കുന്നേൽ, ഭാര്യാ സഹോദരന്മാരായ രാജന്‍ സെബാസ്റ്റ്യൻ, ആന്‍സലം സെബാസ്റ്റ്യന്‍, അലക്‌സിസ് സെബാസ്റ്റ്യൻ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അന്വേഷിക്കാന്‍ കെ.പി.സി.സി മൂന്നംഗ സമിതി
കണ്ണൂർ: ചെറുപുഴയില്‍ കരാറുകാരന്‍ മുതുപാറക്കുന്നേല്‍ ജോസഫിെൻറ മരണത്തിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കെ.പി.സി.സി മൂന്നംഗ സമിതിക്ക് രൂപം നല്‍കിയതായി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറിമാരായ വി.എ. നാരായണന്‍, കെ.പി. അനില്‍കുമാര്‍, കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് എന്നിവരാണ് സമിതി അംഗങ്ങൾ. സംഭവത്തിെൻറ നിജസ്ഥിതി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് കെ.പി.സി.സി കൈമാറണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ നിർദേശം നല്‍കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.