സ്റ്റേഷൻ യാർഡുകളിൽ നടപ്പാലം പ്രവൃത്തി; ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ആലപ്പുഴ, ഓച്ചിറ റെയിൽവേ സ്റ്റേഷൻ യാർഡുകളിൽ നടപ്പാലം പ്രവൃത്തി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മൂന്ന് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. 11 ട്രെയിനുകൾ വൈകിയോടും. ഭാഗികമായി റദ്ദാക്കിയവ: തിങ്കളാഴ്ച ഹസ്രത്ത് നിസാമുദ്ദീനിൽനിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ വീക്ക്ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22654) കായംകുളം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും.
ചൊവ്വാഴ്ച വൈകീട്ട് നാലിന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ എ.സി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ( 22207) എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. ബുധനാഴ്ച രാത്രി 7.15ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് യാത്ര ആരംഭിക്കേണ്ട എം.ജി.ആർ ചെന്നൈ സെൻട്രൽ വീക്ക്ലി എ.സി സൂപ്പർഫാസ്റ്റ് (22208) അന്ന് രാത്രി 10.35ന് എറണാകുളത്തുനിന്നാണ് യാത്ര തുടങ്ങുക.
വൈകിയോടുന്ന ട്രെയിനുകൾ: ചൊവ്വാഴ്ച പുറപ്പെടുന്ന മംഗളൂരു - തിരുവനന്തപുരം എക്സ്പ്രസ് (16348) യാത്രാമധ്യേ രണ്ടര മണിക്കൂറും രാമേശ്വരം - തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344) രണ്ട് മണിക്കൂറും ഗുരുവായൂർ - ചെന്നൈ എഗ്മൂർ എക്സ്പ്രസ് (16128) രണ്ട് മണിക്കൂറും നിലമ്പൂർ - തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസ് (16350) രണ്ട് മണിക്കൂറും മംഗളൂരു- തിരുവനന്തപുരം മാവേലി (16603) ഒന്നര മണിക്കൂറും തിരുപ്പതി - കൊല്ലം ജങ്ഷൻ വീക്ക്ലി എക്സ്പ്രസ് (17421) അര മണിക്കൂറും വൈകും. ചെന്നൈ സെൻട്രൽ - തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (12695) 20 മിനിറ്റും മംഗളൂരു - തിരുവനന്തപുരം മലബാർ (16630) 10 മിനിറ്റും ചെന്നൈ എഗ്മൂർ - ഗുരുവായൂർ എക്സ്പ്രസ് (16127) രണ്ടര മണിക്കൂറും വൈകും. ബുധനാഴ്ച പുറപ്പെടുന്ന കൊല്ലം ജങ്ഷൻ - ആലപ്പുഴ മെമു എക്സ്പ്രസ് (66312) അര മണിക്കൂറും കൊല്ലം ജങ്ഷൻ - എറണാകുളം ജങ്ഷൻ എക്സ്പ്രസ് (66322) 10 മിനിറ്റും യാത്രാമധ്യേ വൈകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

