Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2026 8:05 PM IST Updated On
date_range 13 April 2026 8:05 PM ISTപ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലഹരി നൽകി ലൈംഗികാതിക്രമം: യുവാവിന് 27 വർഷം തടവ് ശിക്ഷ
text_fieldsbookmark_border
കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരി നൽകി ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ യുവാവിന് 27 വർഷം തടവ്. തൃകൈപ്പറ്റ നെല്ലിമാളം കല്ലറ വീട്ടിൽ മിഥുന് ദാസിനാണ്(22) കൽപറ്റ ഫാസ്റ്റ് ട്രാക്ക് കോതി ശിക്ഷ വിധിച്ചത്. തടവിനൊപ്പം 7,7000 രൂപ പിഴയും വിധിച്ചു.
2022 ലാണ് കേസിനാസ്പദമയ സംഭവം. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ലഹരി കലർന്ന സിഗരറ്റ് വലിപ്പിക്കുകയും അബോധാവസ്ഥയിലാക്കുകയും ചെയ്തു. തുടർന്ന് കുട്ടിയെ പീഡനത്തിരയാക്കി. കൽപ്പറ്റ,ബത്തേരി, ആലപ്പുഴ എന്നിവിടങ്ങളിൽ അഞ്ച് കേസുകൾ മിഥുനെതിരെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

