സ്വാമി ഗംഗേശാനന്ദയുടെ റിമാൻഡ് നീട്ടി
text_fieldsതിരുവനന്തപുരം: പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാന്ദയുടെ റിമാൻഡ് കാലാവധി നീട്ടി. തിരുവനന്തപുരം പോക്സോ കോടതി ജൂൺ17നെ വരെയാണ് റിമാൻഡ് കാലാവധി നീട്ടിയത്. പൊലീസിെൻറ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. ഇതിനെ തുടർന്നാണ് സ്വാമിയുടെ റിമാൻഡ് കാലാവധി നീട്ടാൻ കോടതി ഉത്തരവിട്ടത്.
വർഷങ്ങളായി യുവതിയെ ക്രൂര ലൈംഗികപീഡനത്തിന് ഇരയാക്കിയ കോലഞ്ചേരി സ്വദേശി ശ്രീഹരി എന്ന ഗംഗേശാനന്ദ തീർഥപാദ.
പ്രതി തന്നെ 17 വയസ്സുമുതൽ പീഡിപ്പിച്ചുവരുകയായിരുെന്നന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. തന്നിലൂടെ ദൈവാനുഗ്രഹം ഉണ്ടാകുമെന്ന് പറഞ്ഞായിരുന്നത്രേ പീഡനം. പലതവണ എതിർത്തു. എന്നാൽ, സമൂഹത്തിനു മുന്നിൽ വീട്ടുകാരെയും തന്നെയും മോശക്കാരിയാക്കുമെന്നും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നു.
മെയ് 19ന് രാത്രി വീട്ടിലെത്തിയ ഗംഗേശാനന്ദ മാതാപിതാക്കൾ ഉറങ്ങിയ തക്കം നോക്കി പീഡിപ്പിക്കാനെത്തി. ഇയാളുടെ ലിംഗം മുറിച്ചുമാറ്റാൻ നേരത്തേ തീരുമാനിച്ചിരുന്നെന്നും ഇതിനായി കത്തി കരുതിവെച്ചിരുന്നെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.