കോവിഡ്: മരിച്ച പ്രവാസികളുടെ പെൺമക്കൾക്ക് 25,000 രൂപ സഹായം
text_fieldsദോഹ: കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ അവിവാഹിതരായ പെൺമക്കൾക്ക് 25,000 രൂപ ധനസഹായം ലഭിക്കും. നോർക്ക റൂട്ട്സിെൻറ പ്രവാസി തണൽ പദ്ധതി നിലവിൽ വന്നതോടെയാണിത്. കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ െവച്ച് മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെൺമക്കൾക്കാണ് പുതിയപദ്ധതി വഴി സാമ്പത്തിക സഹായം നൽകുക.
25,000 രൂപ ഒറ്റത്തവണ സഹായധനമാണ് അനുവദിക്കുക. പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗവുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ.പി. ഫൗണ്ടേഷൻ വഴിയാണ് ധനസഹായം ലഭ്യമാക്കുന്നത്. ജൂൺ 23 മുതൽ www.norkaroots.org എന്ന വെബ്സൈറ്റിലൂടെ പദ്ധതിയിൽ അപേക്ഷിക്കാൻ സാധിക്കുമെന്ന് നോർക്ക സി.ഇ.ഒ അറിയിച്ചു. സൈറ്റിൽ പ്രവാസി തണൽ എന്ന ലിങ്കിൽ New registration ഓപ്ഷനിൽ കയറിയാണ് അപേക്ഷ നൽകേണ്ടത്. വിശദ വിവരം Norkaroots.org യിൽ ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.