കോവിഡ് ചികിത്സയിൽ പ്രതീക്ഷ നൽകി എച്ച്.ഐ.വി മരുന്ന്
text_fieldsകൊച്ചി: കോവിഡ്-19 ചികിത്സയിൽ പ്രതീക്ഷക്ക് വക നൽകി എറണാകുളം മെഡിക്കൽ കോളജ്. എച്ച്.ഐ.വി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന റിട്ടോനവിർ (Ritonavir), ലോപിനാവിർ (lopinavir) എന്നീ മരുന്നുകൾ കോവിഡ് ബാധിതരുടെ രോഗമുക്തി വേഗത്തിലാക്കുമെന്ന പ്രതീക്ഷയിലാണ് മെഡിക്കൽ കോളജിലെ ഡോക്ടർമാർ. കോവിഡ് പോസിറ്റിവാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ ഐ.സി.യുവിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന് ബുധനാഴ്ച രാത്രിയോടെയാണ് മരുന്ന് നൽകിത്തുടങ്ങിയത്.
ന്യൂമോണിയ ബാധിച്ച രോഗിക്ക് ഈ മരുന്നുകൾ നൽകാൻ സംസ്ഥാന മെഡിക്കൽ ബോർഡ് അനുമതി നൽകിയിരുന്നു. തുടർന്ന് കലക്ടർ എസ്. സുഹാസ് മുൻകൈയെടുത്ത് മരുന്ന് ലഭ്യമാക്കി. രോഗിയുടെ അനുമതിയും ലഭിച്ചു. തുടർന്ന് ചികിത്സയുടെ പ്രോട്ടോകോൾ വിശദമായ കൂടിയാലോചനയിലൂടെ പരിഷ്കരിക്കുകയായിരുന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവിെൻറ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ചികിത്സ. ഡോ. ഫത്തഹുദ്ദീൻ, ഡോ. ജേക്കബ് ജേക്കബ്, ഡോ. ഗണേഷ് മോഹൻ, ഡോ. ഗീത നായർ എന്നിവരാണ് ചികിത്സ സംഘത്തിലുള്ളത്.
Latest Video
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.