32,216 പേർകൂടി കോവിഡ് വാക്സിന് സ്വീകരിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 32,216 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് വാക്സിന് സ്വീകരിെച്ചന്ന് മന്ത്രി കെ.കെ. ശൈലജ. 449 കേന്ദ്രങ്ങളിലാണ് വാക്സിന് കുത്തിവെപ്പ് നടന്നത്.
എറണാകുളം ജില്ലയിലാണ് കൂടുതല്‍പേര്‍ (5712) വാക്സിന് സ്വീകരിച്ചത്. ആലപ്പുഴ 1566, എറണാകുളം 5712, കണ്ണൂര്‍ 2913, കാസർകോട് 249, കൊല്ലം 2163, കോട്ടയം 3098, കോഴിക്കോട് 3527, മലപ്പുറം 2224, പാലക്കാട് 2023, പത്തനംതിട്ട 1244, തിരുവനന്തപുരം 3711, തൃശൂര്‍ 3257, വയനാട് 529 എന്നിങ്ങനെയാണ് തിങ്കളാഴ്ച വാക്സിന് സ്വീകരിച്ചവരുടെ എണ്ണം.
ഇതോടെ ആകെ 1,98,025 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിന് സ്വീകരിച്ചത്.
സംസ്ഥാനത്താകെ ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും ഉള്‍പ്പെടെ 5,23,079 പേരാണ് രജിസ്റ്റര്‍ ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.