കെയർ സെൻററിൽ സൗകര്യം ലഭിച്ചില്ല; വടകരയിലെ കോവിഡ് രോഗി രാത്രി കഴിഞ്ഞത് കടത്തിണ്ണയിൽ
text_fieldsവടകര: കോവിഡ് കെയർ സെൻററിൽ സൗകര്യം ലഭിക്കാത്തതിനെ തുടർന്ന് രോഗി രാത്രി ചെലവഴിച്ചത് കടവരാന്തയിൽ. നരിപ്പറ്റ സ്വദേശിയാണ് കടവരാന്തയിൽ ഉറങ്ങിയത്. ഇയാളുമായി സമ്പര്ക്കത്തിലായെന്ന ആരോഗ്യ വകുപ്പിെൻറ നിഗമനത്തെ തുടര്‍ന്ന്, വടകര നഗരസഭ കൗണ്‍സിലര്‍ അടക്കം മൂന്നു പേരെ ക്വാറൻറീനില്‍ പ്രവേശിപ്പിച്ചു.
ചെന്നൈയില്‍ നിന്ന് വാളയാര്‍ ചെക്പോസ്റ്റ് വഴി മേയ് 10ന് രാത്രി 12 ഓടെ കാറില്‍ മൂന്നുപേരോടൊപ്പമാണിയാള് വടകര ടൗണിലെത്തിയത്. തുടര്‍ന്ന്, വടകര ആലക്കല്‍ റെസിഡന്‍സിയിലെ കോവിഡ് കെയര്സെൻററില് പോയെങ്കിലും താമസ സൗകര്യം ലഭിച്ചില്ല. രാത്രി സമീപത്തെ കട വരാന്തയില്‍ കഴിഞ്ഞു. ഇതിനിടെ, പാലോളി പാലത്തെ നഗരസഭയുടെ ആയുര്‍വേദ ആശുപത്രിയില്‍ ക്വാറൻറീന് സംവിധാനം ഉണ്ടെന്ന തെറ്റായ വിവരം അറിഞ്ഞു അവിടേക്ക് ഓട്ടോയില്‍ പോയി. തൊട്ടടുത്ത കടയില്‍നിന്ന് ചായ കുടിച്ചു. ഇയാളെ കണ്ട നാട്ടുകാര്‍ വാര്‍ഡ് കൗണ്‍സിലറുമായും നരിപ്പറ്റ പഞ്ചായത്തു പ്രസിഡൻറുമായും ബന്ധപ്പെട്ടു.
തുടര്‍ന്ന്, അനുജെൻറ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ പൊലീസ് സൗകര്യം ഒരുക്കി. 13ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നഗരസഭ കൗണ്‍സിലര്‍, ചായക്കടക്കാരന്, സിവില്‍ പൊലീസ് ഓഫിസര്‍, കൂട്ടിക്കൊണ്ടുവന്ന ഓട്ടോ ഡ്രൈവര്‍ എന്നിവരാണ് ക്വാറൻറീനില്‍ പോയത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ക്വാറൻറീന് സെൻററുകളെ കുറിച്ച് കൃത്യമായ നിര്‍ദേശം നല്‍കാത്തതാണ് വടകരയില്‍ മൂന്നുപേര്‍ ക്വാറൻറീനില്‍ പോകാനിടയാക്കിയതെന്ന് ആക്ഷേപമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.