കോവിഡ് പ്രതിരോധം കർക്കശമാക്കും –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കർക്കശമായി നടപ്പാക്കാതെ വഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മികവിെൻറ കേന്ദ്രങ്ങളായ 90 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം വിഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കടകളിൽ ശാരീരികാകലം പാലിക്കണം, നിശ്ചിത എണ്ണം ആളുകൾ മാത്രമേ ഒരുസമയം പ്രവേശിക്കാവൂ, മാസ്ക് ധരിക്കണം, സാനിറ്റൈസർ ഉപയോഗിക്കണം തുടങ്ങി കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിക്കണമെന്ന് നേരത്തെ നിരവധി തവണ വ്യക്തമാക്കിയെങ്കിലും ശരിയായി നടപ്പായിരുന്നില്ല.
ജനം ലാഘവത്തോടെ സമീപിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായി. അതുകൊണ്ടാണ് മാസ്ക് ധരിക്കാത്തവർക്കെതിരെ കൂടുതൽ പിഴ ചുമത്താനും മാനദണ്ഡം പാലിക്കാത്ത കടകൾ അടയ്ക്കാനും തീരുമാനിച്ചത്. കടകളിൽ ആവശ്യമായ ക്രമീകരണം ഒരുക്കേണ്ട ചുമതല ഉടമക്കാണ്.
സർക്കാർ പരിപാടികളിലടക്കം 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് നിർദേശിച്ചിട്ടുണ്ട്. നാട്ടിലെ കോവിഡ് ബാധിതരെ കണ്ടെത്തുക പ്രധാനമാണ്. ഇതിയായി പരിശോധനയുടെ എണ്ണം വർധിപ്പിക്കും. നേരത്തെ കാട്ടിയ ജാഗ്രതയും കരുതലും നാം തിരിച്ചുപിടിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് ഡ്യൂട്ടിയിലുള്ളവർക്ക് ഇനി നിരീക്ഷണാവധിയില്ല
തിരുവനന്തപുരം: രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണ അവധി റദ്ദാക്കി.
ഇനിമുതൽ വീക്ക്ലി ഒാഫ്, കോമ്പൻസേറ്ററി ഒാഫ് എന്നിവയേ ആരോഗ്യപ്രവർത്തകർക്കുണ്ടാകൂ. നേരത്തേ കോവിഡ് െഎ.സി.യു വാർഡിൽ തുടർച്ചയായി പത്തുദിവസം ജോലി ചെയ്യുേമ്പാൾ തുടർന്നുള്ള 10 ദിവസവും കോവിഡ് വാർഡുകളിലാണെങ്കിലും ഏഴ് ദിവസവും നിരീക്ഷണാവധി ലഭിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.