കോവിഡ് വ്യാപനമുള്ള സ്ഥലങ്ങളിൽ 144 പ്രഖ്യാപിക്കാൻ കലക്ടർമാർക്ക് അനുമതി
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപന മേഖലകളിൽ 144 ഉൾപ്പെടെ പ്രഖ്യാപിക്കാൻ കലക്ടർമാർക്ക് അനുമതി നൽകി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതിനാൽ കലക്ടർമാരെ സഹായിക്കാൻ ഐ.എ.എസ് ഉദ്യോഗസ്ഥരെ ജില്ലകളിൽ നിയോഗിക്കും.
സ്ഥിതിഗതികൾ വിലയിരുത്തി മൈക്രോ-കണ്ടെയ്ൻമെൻറ് പ്രഖ്യാപിക്കാനും അനുമതി നൽകി. കോവിഡ് പടരുന്നത് നിയന്ത്രിക്കാൻ ചിലമേഖലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ഉത്തരവിൽ വ്യക്തമാക്കി.
വിവിധ ജില്ലകളിൽ കലക്ടർമാരെ സഹായിക്കാൻ നിയോഗിച്ച െഎ.എ.എസ് ഉദ്യോഗസ്ഥർ: തിരുവനന്തപുരം -കെ. ഇൻബശേഖർ, കൊല്ലം -എസ്. ചിത്ര, കോട്ടയം -രേണുരാജ്, വയനാട് -വീണ മാധവൻ, കണ്ണൂർ - വി.ആർ.കെ തേജ, പത്തനംതിട്ട -എസ്. ചന്ദ്രശേഖർ, അലപ്പുഴ -അമിത് മീണ, ഇടുക്കി -പി.ബി നൂഹ്, എറണാകുളം -ജെറോമിക് ജോർജ്, തൃശൂർ -ജീവൻ ബാബു, പാലക്കാട് -ഷീബ ജോർജ്, മലപ്പുറം -ടി.വി. അനുപമ, കോഴിക്കോട് -വി. വിഘ്നേശ്വരി, കാസർകോട് -ജാഫർ മാലിക്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.