പല ജില്ലകളിലും ശേഷിക്കുന്നത് രണ്ട് ദിവസത്തേക്കുള്ള വാക്സിൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും അവശേഷിക്കുന്നത് രണ്ട് ദിവസത്തേക്കുള്ള വാക്സിൻ മാത്രം. 2.20 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിൻകൂടി എത്തിയതോടെ 2,79,275 ഡോസാണ് സ്റ്റോക്കുള്ളത്. ഇത് രണ്ട് ദിവസത്തേക്ക് കൂടി തികയും.
കേന്ദ്രത്തിൽനിന്ന് സമയബന്ധിതമായി വാക്സിൻ ലഭ്യമായില്ലെങ്കിൽ വിതരണകേന്ദ്രങ്ങൾ വെട്ടിച്ചുരുക്കേണ്ടിവരുമെന്നാണ് വിലയിരുത്തൽ. അതേസമയം വെബ്സൈറ്റിൽ സാേങ്കതിക പ്രശ്നം തുടരുകയാണ്. രജിസ്ട്രേഷനുള്ള ഒ.ടി.പി ലഭ്യമാകുന്നില്ലെന്ന പരാതി വ്യാപകമാണ്.
18 വയസ്സിന് മുകളിലുള്ളവർകൂടി രജിസ്ട്രേഷനായി എത്തിയ സാഹചര്യത്തിൽ വിശേഷിച്ചും. ഒ.ടി.പി കിട്ടി പോർട്ടലിൽ പ്രവേശിച്ചവർക്കാകെട്ട 'വാക്സിനേഷൻ കേന്ദ്രങ്ങൾ ലഭ്യമല്ല' എന്ന സന്ദേശമാണ് ലഭിക്കുന്നത്.
കേന്ദ്ര സർക്കാറിെൻറ പോർട്ടലായതിനാൽ ആരോഗ്യവകുപ്പ് അധികൃതരും കൈമലർത്തുകയാണ്. നിലവിലെ സ്റ്റോക്ക് എല്ലാം രജിസ്റ്റർ ചെയ്ത് കഴിഞ്ഞതിനാൽ തുടർദിവസങ്ങളിലേക്കുള്ള ഷെഡ്യൂളുകളും ലഭ്യമല്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.