വിവരാവകാശ കമീഷൻ: സി.പി.എം നേതാവിെൻറ പേര് ഗവർണർ വെട്ടി
text_fieldsതിരുവനന്തപുരം: വിവരാവകാശ കമീഷന്‍ അംഗങ്ങളായി നിയമിക്കാൻ സർക്കാർ സമർപ്പിച്ച പട്ടികയില്‍ നിന്ന് സി.പി.എം നേതാവിനെ ഗവർണർ ഒഴിവാക്കി. കേരള സര്‍വകലാശാല അസിസ്റ്റൻറ് നിയമനക്കേസില്‍ ഉള്‍പ്പെട്ട എ.എ. റഷീദിെൻറ പേരാണ് വെട്ടിയത്. റഷീദ് ഒഴികെ മറ്റ് നാലുപേരുടെയും നിയമനം ഗവര്‍ണര്‍ അംഗീകരിച്ചു.
ചെമ്പഴന്തി എസ്.എൻ. കോളജ് അധ്യാപകനും കോളജ് അധ്യാപക സംഘടന നേതാവുമായിരുന്ന ഡോ. കെ.എല്‍. വിവേകാനന്ദന്‍, ദേശാഭിമാനി മുൻ ന്യൂസ് എഡിറ്ററും വി.എസ്. അച്യുതാനന്ദെൻറ പ്രസ് സെക്രട്ടറിയുമായ കെ.വി. സുധാകരൻ, ട്രാവൻകൂർ ടൈറ്റാനിയം മുൻ മാനേജിങ് ഡയറക്ടർ എസ്. സോമനാഥന്‍ പിള്ള, പൊതുഭരണവകുപ്പ് അഡീഷനൽ സെക്രട്ടറിയായിരുന്ന പി.ആര്‍. ശ്രീലത എന്നിവരെ അംഗങ്ങളായി നിയമിക്കാൻ ഗവര്‍ണര്‍ അംഗീകാരം നല്‍കി.
ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അഞ്ചുപേരുടെ പട്ടികയാണ് ഗവർണർക്ക് നല്‍കിയത്. ചിലർക്കെതിരെ ഗവർണർക്ക് പരാതി ലഭിച്ചു. റഷീദിനെതിരെ കേസുണ്ടെന്ന പൊലീസ് റിപ്പോർട്ടുമുണ്ട്. ചിലരുടെ വായ്പബാധ്യതയെക്കുറിച്ചും വിശദാംശം വേണമെന്ന നിലപാടിലായിരുന്നു ഗവർണർ. ഇക്കാര്യത്തിൽ സര്‍ക്കാറിനോട് വിശദീകരണം ചോദിച്ചെങ്കിലും അതേ പട്ടിക തന്നെ സർക്കാർ തിരിച്ചയക്കുകയായിരുന്നു. ഇതിനുപുറമെ ഇവരുടെ യോഗ്യത വ്യക്തമാക്കുന്ന ബയോഡാറ്റയും മറ്റും ഗവര്‍ണര്‍ക്ക് നല്‍കുകയും ചെയ്തു. ഇത് പരിശോധിച്ചശേഷമാണ് റഷീദിെൻറ പേര് ഗവർണർ തള്ളിയത്.
റഷീദിനെതിരെ ഏഴോളം പരാതിയാണ് ഗവർണർക്ക് ലഭിച്ചത്. പൊലീസ് റിപ്പോർട്ടിൽ കേസുകളുടെ കാര്യം സൂചിപ്പിച്ചിരുന്നു. സി.പി.എം പാളയം ഏരിയ മുൻ സെക്രട്ടറിയും അരുവിക്കര നിയമസഭ മണ്ഡലത്തിലെ ഇടത് സ്ഥാനാർഥിയുമായിരുന്നു റഷീദ്. 192 അപേക്ഷകരാണ് ഇൗ തസ്തികയിലേക്ക് അപേക്ഷിച്ചത്. ഇതിൽ നിന്നാണ് അഞ്ചുപേരുടെ പട്ടിക സർക്കാർ ഗവർണർക്ക് വിട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.