‘ടി. സിദ്ദിഖ് എം.എൽ.എക്ക് ഇരട്ടവോട്ട്’; ആരോപണവുമായി സി.പി.എം
text_fieldsവയനാട്: ടി. സിദ്ദിഖ് എം.എൽ.എക്കെതിരെ ഇരട്ട വോട്ട് ആരോപണവുമായി സി.പി.എം. വയനാട് ജില്ല സെക്രട്ടറി കെ. റഫീഖ് ആണ് ആരോപണം ഉന്നയിച്ചത്. കോഴിക്കോട് പെരുമണ്ണ പഞ്ചായത്തിലെ 20-ാം വാർഡ് പന്നിയൂർക്കുളത്തും കൽപ്പറ്റ നഗരസഭയിൽ ഓണവെയിലിലും വോട്ടുണ്ടെന്നാണ് ആരോപണം.
വോട്ടർ പട്ടികകളുടേതെന്ന് പറയുന്ന ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഇതനുസരിച്ച്, കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലെ 20-ാം വാർഡായ പന്നിയൂർകുളത്ത് ക്രമനമ്പർ 480 ൽ ടി.സിദ്ധിഖിന് വോട്ടുണ്ട്. വയനാട് ജില്ലയിൽ കൽപ്പറ്റ നഗരസഭയിലെ ഡിവിഷൻ 25 ഓണവയലിലെ വോട്ടർ പട്ടികയിൽ ക്രമനമ്പർ 799ആയും ടി.സിദ്ധിഖിന്റെ പേരുണ്ടെന്ന് റഫീഖ് ആരോപിക്കുന്നു.
ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി തന്നെ ഇത്തരത്തിൽ നിയമവിരുദ്ധമായി, ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്നത്, കള്ളവോട്ട് ചേർക്കുന്നത് ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്നും റഫീഖ് ഫേസ്ബുക്കിലെ കുറിപ്പിൽ പറയുന്നു.
‘വോട്ടർ പട്ടികയിൽ ശ്രീ ടി. സിദ്ധീഖ് എം.എൽ.എ കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലെ 20-ാം വാർഡായ പന്നിയൂർകുളത്ത് ക്രമനമ്പർ 480 ൽ ഉണ്ട്. വയനാട് ജില്ലയിൽ കൽപ്പറ്റ നഗരസഭയിലെ ഡിവിഷൻ 25 ഓണിവയലിൽ ക്രമനമ്പർ 799 ൽ വോട്ടർ പട്ടികയിലും ഉണ്ട്. ഒരാൾക്ക് തന്നെ രണ്ടിടത്ത് വോട്ട് !
ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി തന്നെ ഇത്തരത്തിൽ നിയമവിരുദ്ധമായി, ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്നത്, കള്ളവോട്ട് ചേർക്കുന്നത് ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്.’

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.