സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം തുടങ്ങി; ഇ.പി ജയരാജൻ വിട്ടുനിൽക്കുന്നു
text_fieldsന്യൂഡൽഹി: കേരളത്തിലെ തോൽവിയടക്കം ചർച്ച ചെയ്യുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ നിന്ന് ഇ.പി. ജയരാജൻ വിട്ടു നിന്നു. സി.പി.എമ്മിലെ ഭിന്നത പുറത്തുവന്ന വിഴിഞ്ഞം അടക്കമുള്ള പല വിഷയങ്ങളും സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരെ പരസ്യ വിമർശനം നടത്തിയ ജയരാജൻ ഇല്ലാത്തതിനാൽ കേന്ദ്ര കമ്മിറ്റിയിൽ പ്രതിപക്ഷനേതാവിനും പാർട്ടി സെക്രട്ടറിക്കുമെതിരെ വിമർശനത്തിനുള്ള സാധ്യത മങ്ങി.
ശനി, ഞായർ ദിവസങ്ങളിൽ ചേരുന്ന കേന്ദ്ര കമ്മിറ്റി അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് തയാറാക്കിയ റിപ്പോർട്ടും കേന്ദ്ര കമ്മിറ്റിയിൽ ചർച്ചചെയ്യുന്നുണ്ട്. കേരളത്തിലെ പരാജയവുമായി ബന്ധപ്പെട്ട റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തെ പി.ബി. യോഗത്തിൽ അവതരിപ്പിച്ചിരുന്നുവെങ്കിലും കേരളത്തിലെ റിപ്പോർട്ട് സ്വീകാര്യമല്ലെന്ന നിലപാടാണ് പി.ബി യോഗം കൈകൊണ്ടത്.
ചില മാറ്റങ്ങൾ വരുത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റിനോട് നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കേരള ഘടകം സമർപ്പിച്ച റിപ്പോർട്ടും യോഗത്തിൽ ചർച്ചക്കെടുക്കുന്നുണ്ട്.
രോഷാകുലനായി പിണറായി
ന്യൂഡൽഹി: സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിനെത്തിയ പ്രതിപക്ഷനേതാവ് പിണറായി വിജയൻ, ചോദ്യങ്ങളുമായെത്തിയ മാധ്യമപ്രവർത്തകരോട് രോഷാകുലനായി. കേരള ഹൗസിൽ നിന്ന് കേന്ദ്ര കമ്മിറ്റി യോഗത്തിന്പോകാനായി ഇറങ്ങുകയായിരുന്ന പിണറായിയുടെ മുമ്പിലേക്ക് ചാനൽ റിപ്പോർട്ടർമാർ ചെന്നതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. താൻ എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയുമെന്നും വടിയുമായി നടക്കേണ്ടെന്നും പിണറായി വിജയൻ ക്ഷുഭിതനായി. തുടർന്ന് മാധ്യമപ്രവർത്തകർ മൈക്കുമായി കാറിനടുത്തേക്ക് ചെന്നപ്പോൾ കാറിന്റെ ഡോർ അടക്കാനും സമ്മതിക്കില്ലേ എന്നും പിണറായി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

