സി.എം.പി പത്താംപാര്ട്ടി കോണ്‍ഗ്രസിന് കൊച്ചിയിൽ തുടക്കം
text_fieldsകൊച്ചി: കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി (സി.എം.പി) പത്താം പാര്‍ട്ടി കോണ്‍ഗ്രസ ിന് ബഹുജന റാലിയോടെ കൊച്ചിയിൽ തുടക്കം. രാജേന്ദ്ര മൈതാനത്തിന് സമീപം ഗാന്ധി സ്ക്വയറി ല്‍നിന്ന് ആരംഭിച്ച് മറൈന്‍ ഡ്രൈവിലെ സമ്മേളനനഗരിയായ റോസ ലക്സംബര്‍ഗ് നഗറിലേക്ക് നടന്ന റാലിക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍, അസി. സെക്രട്ടറിമാരായ സി.എന്‍. വിജയകൃഷ്ണന്, സി.എ. അജീര്‍ എന്നിവർ നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
തിങ്കളാഴ്ച രാവിലെ 9.30ന് ടൗണ്‍ ഹാളിലെ എം.വി. ആര് നഗറില്‍ പാര്‍ട്ടി പതാക ഉയര്‍ത്തുന്നതോടെ ഔപചാരിക പരിപാടികള്‍ക്ക് തുടക്കമാകും. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്ക് ശേഷം നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി. ജോണ്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ പ്രമേയം സി.പി. ജോണും പ്രവര്‍ത്തന റിപ്പോര്‍ട്ട് സംസ്ഥാന അസി. സെക്രട്ടറി സി.എ. അജീറും അവതരിപ്പിക്കും. നേതാക്കളായ സി.എന്‍. വിജയകൃഷ്ണന്, എം.പി. സാജു, പി.ആര്.എന്‍. നമ്പീശന്, കൃഷ്ണന് കോട്ടുമല, വി.കെ. രവീന്ദ്രന് എന്നിവര്‍ രാഷ്ട്രീയ-സംഘടന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മാര്‍ഗരേഖകള്‍ അവതരിപ്പിക്കും.
വൈകീട്ട് മൂന്നിന് ‘മതം, രാഷ്ട്രീയം, വിശ്വാസം’ വിഷയത്തില്‍ നടക്കുന്ന സിമ്പോസിയം കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. സി.എന്‍. വിജയകൃഷ്ണന് അധ്യക്ഷത വഹിക്കും. മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന് മുഖ്യാതിഥിയാകും. എന്‍.കെ. പ്രേമചന്ദ്രന് എം.പി, എം.എൽ.എമാരായ പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, മുന്‍ എം.പി കെ. ചന്ദ്രന് പിള്ള, എം.എസ്. കുമാര്‍, മുന്‍ എം.പി തമ്പാന് തോമസ്, ജി. ദേവരാജന്‍, ശ്രീകുമാര്‍ മേനോന്, കെ. റെജികുമാര്‍ എന്നിവര്‍ സംസാരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.