സി.പി.എം രാമായണമാസം ആചരിക്കില്ല-കോടിയേരി
text_fieldsതിരുവനന്തപുരം: സി.പി.എമ്മിെൻറ നേതൃത്വത്തിൽ രാമായണമാസം ആചരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടതുപക്ഷ സംഘടനകളല്ല പരിപാടി സംഘടിപ്പിക്കുന്നത്. രാമായണമാസം എന്ന നിലയില്‍ കര്‍ക്കിടകമാസത്തെ ആര്‍.എസ്.എസ് വര്‍ഗ്ഗീയ പ്രചരണത്തിനും രാഷ്ട്രീയ ആവശ്യത്തിനുമായി ദുര്‍വിനിയോഗം ചെയ്‌തു വരികയാണ്. ഹിന്ദു പുരാണേതിഹാസങ്ങളെ ഉപയോഗിച്ച് നടത്തുന്ന ഈ തെറ്റായ നീക്കങ്ങളെ തുറന്ന് കാണിക്കുന്നതിന് സംസ്‌കൃത പണ്ഡിതരും, അധ്യാപകരും ചേർന്ന് രൂപം നല്‍കിയ ‘സംസ്‌കൃതസംഘം’ എന്ന സംഘടന വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ‘സംസ്‌കൃതസംഘം’ സി.പി.എമ്മിെൻറ സംഘടനയല്ല. അതൊരു സ്വതന്ത്ര സംഘടനയാണെന്നും േകാടിയേരി പ്രസ്‌താവനയില്‍ പറഞ്ഞു.
രാമായണം, മഹാഭാഗവതം, ഉപനിഷത്തുകൾ എന്നിവയെ അടിസ്ഥാനമാക്കി വിഷയം തെരഞ്ഞെടുത്ത് പ്രഭാഷണം സംഘടിപ്പിക്കാൻ സംസ്‌കൃതസംഘം തീരുമാനിച്ചിരുന്നു. ആഗസ്ത്11ന് കണ്ണൂരിൽ ‘രാമായണം: ആദി കാവ്യചിന്ത’ എന്ന വിഷയത്തിൽ സെമിനാർ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സി.പി.എം നേതൃത്വം സംഘത്തിെൻറ രൂപീകരണത്തിൽ കൈകടത്തുന്നില്ലെന്ന് പറയുമ്പോഴും സംസ്ഥാന സമിതി അംഗവും എസ്.എഫ്.െഎ മുൻ അഖിലേന്ത്യാ പ്രസിഡൻറുമായ ഡോ. വി. ശിവദാസ് പരിപാടിയുമായി സഹകരിക്കുന്നുണ്ട്.
സംസ്‌കൃത ഭാഷയും പുരാണേതിഹാസങ്ങളും ഹിന്ദുത്വവത്ക്കരിക്കുന്ന സംഘപരിവാർ അജണ്ടയെ പ്രതിരോധിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ‘സംസ്‌കൃത സംഘം’ എന്ന ഇടതുപക്ഷ-പുരോഗമന കൂട്ടായ്മ രൂപം കൊണ്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.