Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതീരാ നിഗൂഢതകളുടെ നാല്​...

തീരാ നിഗൂഢതകളുടെ നാല്​ പതിറ്റാണ്ട്; സുകുമാരക്കുറുപ്പ്​ കേസ്​ ക്രൈം​​ബ്രാഞ്ച്​ അവസാനിപ്പിക്കുന്നു, ജീ​വി​ച്ചി​രി​ക്കാ​ൻ ഇ​ട​യി​ല്ലെ​ന്ന്​ വി​ല​യി​രു​ത്ത​ൽ

text_fields
bookmark_border
തീരാ നിഗൂഢതകളുടെ നാല്​ പതിറ്റാണ്ട്; സുകുമാരക്കുറുപ്പ്​ കേസ്​ ക്രൈം​​ബ്രാഞ്ച്​ അവസാനിപ്പിക്കുന്നു, ജീ​വി​ച്ചി​രി​ക്കാ​ൻ ഇ​ട​യി​ല്ലെ​ന്ന്​ വി​ല​യി​രു​ത്ത​ൽ
cancel

തി​രു​വ​ന​ന്ത​പു​രം: നാ​ലു​പ​തി​റ്റാ​ണ്ടോ​ളം കേ​ര​ള പൊ​ലീ​സി​നെ വ​ട്ടം ചു​റ്റി​ച്ച സു​കു​മാ​ര​ക്കു​റു​പ്പ് കേ​സ് വീ​ണ്ടും ക്രൈം​ബ്രാ​ഞ്ച് കെ​ട്ടി​പ്പൂ​ട്ടു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി തീ​രു​മാ​ന​മാ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ള്‍ തീ​ര്‍പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് തു​റ​ന്ന കേ​സ് ഡ​യ​റി കു​റു​പ്പ് ജീ​വി​ച്ചി​രി​ക്കാ​ൻ ഇ​ട​യി​ല്ല എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് എ​ന്നെ​ന്നേ​ക്കു​മാ​യി അ​വ​സാ​നി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ഒ​രു തു​മ്പും കി​ട്ടാ​ത്ത ക്രൈം ​എ​ന്ന നി​ല​യി​ൽ ‘തെ​ളി​യി​ക്ക​പ്പെ​ടാ​ത്ത കേ​സാ​യി’ ഫ​യ​ൽ അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. ഹൃ​ദ്രോ​ഗ ബാ​ധി​ത​നാ​യ സു​കു​മാ​ര​ക്കു​റു​പ്പ് അ​ന്വേ​ഷ​ണ കാ​ല​യ​ള​വി​ൽ മ​രി​ച്ചി​രി​ക്കാം എ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് നി​ഗ​മ​നം.

1982 ജ​നു​വ​രി 22ന് ​സ്വ​ന്തം പേ​രി​ലു​ള്ള ഇ​ൻ​ഷു​റ​ൻ​സ് തു​ക ത​ട്ടി​യെ​ടു​ക്കു​ന്ന​തി​ന് താ​നു​മാ​യി രൂ​പ​സാ​ദൃ​ശ്യ​മു​ള്ള ചാ​ക്കോ എ​ന്ന​യാ​ളെ കൊ​ന്ന​ശേ​ഷം കാ​റി​ലി​ട്ട് ക​ത്തി​ച്ചു​വെ​ന്ന​താ​ണ്​ കേ​സ്. കൃ​ത്യ​ത്തി​ലേ​ർ​പ്പെ​ട്ട മ​റ്റ് നാ​ലു പ്ര​തി​ക​ളും പി​ടി​യി​ലാ​യി​ട്ടും കു​റു​പ്പി​നെ മാ​ത്രം ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. പ​ല​വ​ട്ടം ​ഫ​യ​ൽ പൊ​ടി​ത​ട്ടി​യെ​ടു​ത്തും എ​ങ്ങു​മെ​ത്താ​തെ അ​വ​സാ​നി​പ്പി​ച്ച​തു​മാ​യ ഫ​യ​ൽ പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷ​മാ​ണ്​ വീ​ണ്ടും തു​റ​ന്ന​ത്. കൊ​ല​ക്കു​ശേ​ഷം കു​റു​പ്പി​നെ അ​വ​സാ​ന​മാ​യി ക​ണ്ടു എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട ഝാ​ർ​ക്ക​ണ്ടി​ൽ ന​ഴ്സാ​യി​രു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി ര​ത്ന​മ്മ​യു​ടെ മൊ​ഴി വീ​ണ്ടും ക്രൈം​ബ്രാ​ഞ്ച് സം​ഘം രേ​ഖ​പ്പെ​ടു​ത്തി.

ഈ ​മൊ​ഴി അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള വി​ല​യി​രു​ത്ത​ലും ഒ​പ്പം കു​ടും​ബാം​ഗ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വ​മാ​ണ് കു​റു​പ്പ് നി​ല​വി​ൽ ജീ​വ​നോ​ടെ ഉ​ണ്ടാ​യി​രി​ക്കി​ല്ല എ​ന്ന നി​ഗ​മ​ന​ത്തി​ലേ​ക്ക് ക്രൈം​ബ്രാ​ഞ്ചി​നെ എ​ത്തി​ച്ച​ത്.

40 വ​ർ​ഷം മു​മ്പ് ര​ത്ന​മ്മ ജോ​ലി​ചെ​യ്ത ഝാ​ർ​ക്ക​ണ്ടി​ലെ ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ്രോ​ഗ ചി​കി​ത്സ​ക്ക് എ​ത്തി​യ​താ​യി​രു​ന്നു കു​റു​പ്പ്. അ​ന്ന് ഏ​ക​ദേ​ശം 40 വ​യ​സ്സ് ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ ജീ​വി​ച്ചി​രു​ന്നെ​ങ്കി​ൽ വ​യ​സ്സ് 80 ആ​കും.

കു​ടും​ബാം​ഗ​ങ്ങ​ളെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലും കു​റു​പ്പു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​റ്റു ചി​ല കാ​ര്യ​ങ്ങ​ൾ കൂ​ടി അ​ന്വേ​ഷി​ച്ച് ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷ​മാ​കും കേ​സ് അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക്രൈം​ബ്രാ​ഞ്ച് ക​ട​ക്കു​ക. തു​ട​ർ​ന്ന് ഇ​ത് സം​ബ​ന്ധി​ച്ച് ഡി.​ജി.​പി​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റും. അ​തി​നു​ശേ​ഷം ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നാ​കും അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക.

ക​ത്തി​യ​മ​ർ​ന്ന അം​ബാ​സ​ഡ​ർ കാ​റും തീ​യെ​ടു​ക്കാ​ത്ത ചോ​ദ്യ​ങ്ങ​ളും

44 വ​ർ​ഷം മു​മ്പ് അ​സാ​ധാ​ര​ണ​മാ​യ കു​റ്റ​കൃ​ത്യ​ത്തി​ലൂ​ടെ കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​ണ് ചെ​ങ്ങ​ന്നൂ​ർ ചെ​റി​യ​നാ​ട് താ​ന്നി​മേ​ലി​ൽ സു​കു​മാ​ര​ക്കു​റു​പ്പ്. 1984 ജ​നു​വ​രി 22ന്​ ​മാ​വേ​ലി​ക്ക​ര കു​ന്നം​വ​യ​ലി​ൽ രാ​വി​ലെ നാ​ട്ടു​കാ​ർ ക​ണ്ട ക​ത്ത​യ​മ​രു​ന്ന അം​ബാ​സ​ഡ​ർ കാ​റി​ൽ നി​ന്നാ​ണ് സു​കു​മാ​ര​ക്കു​റു​പ്പ് എ​ന്ന നി​ഗൂ​ഢ​ത​യി​ലേ​ക്കു​ള്ള ക​ഥ​ക​ളു​ടെ തു​ട​ക്കം. ഡ്രൈ​വി​ങ് സീ​റ്റി​ന​രി​കെ തി​രി​ച്ച​റി​യാ​നാ​വാ​ത്ത വി​ധം മൃ​ത​ശ​രീ​രം ക​ണ്ടെ​ത്തി​യി​രു​ന്നു. കാ​റി​ന​ടു​ത്താ​യി ചെ​രി​പ്പ് ക​ണ്ടെ​ത്തി​യ​തും നെ​ല്ല് ച​വി​ട്ടി​മെ​തി​ച്ച് വ​യ​ലി​ൽ​ക്കൂ​ടി ഒ​രാ​ൾ ഓ​ടി​പ്പോ​യ​തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളും റോ​ഡി​ൽ നി​ന്ന് കാ​ർ ക​ത്തി​ക്കി​ട​ന്ന സ്ഥ​ലം വ​രെ തീ ​ക​ത്തി​യ​തി​ന്റെ ല​ക്ഷ​ണ​ങ്ങ​ളും കാ​റി​ന്റെ മു​ൻ വ​ശ​ത്ത് ക​ണ്ട തീ​പ്പെ​ട്ടി​യു​മാ​ണ് ദു​രൂ​ഹ​ത​യി​ലേ​ക്ക് ആ​ദ്യം വി​ര​ൽ ചൂ​ണ്ടി​യ​ത്. കാ​ർ ഉ​ൾ​പ്പെ​ടെ ഒ​രു മ​നു​ഷ്യ​നെ പൂ​ർ​ണ​മാ​യും ക​ത്തി​ച്ച​ത് തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കു​ക എ​ന്ന വ്യ​ക്ത​മാ​യ ആ​സൂ​ത്ര​ണ​മാ​ണെ​ന്നാ​യി​രു​ന്നു പൊ​ലീ​സി​ന്റെ ആ​ദ്യ നി​ഗ​മ​നം. വ​ർ​ഷ​ങ്ങ​ൾ ജോ​ലി ചെ​യ്​​ത ശേ​ഷം ശേ​ഷം ഗ​ൾ​ഫി​ൽ നി​ന്ന് ര​ണ്ടാ​ഴ്ച മു​മ്പ് മാ​ത്രം വ​ന്ന​യാ​ളു​ടെ ദേ​ഹ​ത്ത് വാ​ച്ചോ ചെ​രി​പ്പോ ഇ​ല്ലാ​തി​രു​ന്ന​തും അ​സാ​ധാ​ര​ണ​മാ​യി തോ​ന്നി. മ​രി​ച്ച​യാ​ളു​ടെ ശ്വാ​സ​കോ​ശ​ത്തി​ൽ ക​രി​യു​ടെ അം​ശം അ​ൽ​പം പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല. കാ​റി​നും ശ​രീ​ര​ത്തി​നും തീ ​പി​ടി​ച്ച​പ്പോ​ൾ ജീ​വ​നു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ പു​ക​യും ക​രി​യും ശ്വാ​സ​കോ​ശ​ക്കു​ഴ​ലി​ൽ ക​ട​ന്നേ​നെ.

ഇ​​തെ​ല്ലാം മു​ൻ​നി​ർ​ത്തി​യാ​ണ്​ കൊ​ല​ക്കു​ശേ​ഷം മൃ​ത​ശ​രീ​രം ക​ത്തി​ച്ച​താ​ണെ​ന്ന് സം​ശ​യ​ലേ​ശ​മെ​ന്യേ ക​രു​താ​മെ​ന്ന് ഫോ​റ​ൻ​സി​ക് മേ​ധാ​വി​യാ​യി​രു​ന്ന ഡോ. ​ഉ​മാ​ദ​ത്ത​ൻ റി​പ്പോ​ർ​ട്ടെ​ഴു​തി​യ​ത്. ഇ​വി​ടെ നി​ന്നാ​ണ്​ സു​കു​മാ​ര​ക്കു​റു​പ്പി​നാ​യു​ള്ള ​അ​ന്വേ​ഷ​ണ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Policecrime branchsukumara kurupBiju Chacko murder case
News Summary - Crime Branch closes Sukumara Kurup case
Next Story