Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്​ ഡ്രൈവർക്ക്​...

പൊലീസ്​ ഡ്രൈവർക്ക്​ മർദനമേറ്റ സംഭവം ജില്ലാ ക്രൈംബ്രാഞ്ച്​ അന്വേഷിക്കും

text_fields
bookmark_border
പൊലീസ്​ ഡ്രൈവർക്ക്​ മർദനമേറ്റ സംഭവം ജില്ലാ ക്രൈംബ്രാഞ്ച്​ അന്വേഷിക്കും
cancel

തി​രു​വ​ന​ന്ത​പു​രം: എ.ഡി.ജി.പിയു​െട മകൾ ​െപാലീസ്​ ഡ്രൈവറെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഒാഫീസ്​ ഇടപെടുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ജോലി ചെയ്യുന്ന പൊലീസുകാരുടെ പട്ടിക മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. വാഹനങ്ങളുടെ കണക്കും നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്​. കേസ്​ അന്വേഷിക്കാൻ ജില്ലാ ക്രൈംബ്രാഞ്ചിനോട്​ ഡി.ജി.പി നിർ​േദശിച്ചു.  

എ.ഡി.ജി.പി സുധേഷ് കുമാറിനെതിരെ പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ്​ നടപടി. എ.ഡി.ജിപിയുടെ മകൾക്ക്​​ എതിരായി പരാതി നൽകിയ പൊലീസ്​ ഡ്രൈവർ ഗവാസ്​കറിനൊപ്പം ഉറച്ചു നിൽക്കുമെന്ന്​ ​െപാലീസ്​ അസോസിയേഷൻ പറഞ്ഞു. 

അതേസമയം, എ.ഡി.ജി.പിയു​െട മകൾക്കെതിരായ പരാതി ഒതുക്കിത്തീർക്കാൻ നിരന്തരം സമ്മർദ്ദമു​െണ്ടന്ന്​ പരിക്കേറ്റ ​െപാലീസുകാരൻ ഗവാസ്​കർ പറഞ്ഞു. എ.ഡി.ജി.പി സുധേഷ്​ കുമാർ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും ഗവാസ്​കർ ആരോപിച്ചു. സു​ധേഷ് കു​മാ​റി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഡ്രൈ​വ​റാണ്​ തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട് സ്വ​ദേ​ശി​യാ​യ ഗ​വാ​സ്ക​ർ.

സുധേഷ്​ കുമാറി​​​െൻറ വീട്ടിലെ നായയെ വരെ ക്യാമ്പിലെ പൊലീസുകാരെ കൊണ്ടാണ് കുളിപ്പിക്കുന്നത്​. ഭാര്യയും മകളും പൊലീസുകാരെ അടിമകളായാണ്​ കാണുന്നത്​.  കേസ്​ ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നുവെന്നും തന്നെ നിർബന്ധിച്ച്​ ഡിസ്​ചാർജ്​ ചെയ്യാൻ ശ്രമം നടക്കുന്നുണ്ടെന്നും ഗവാസ്​കർ പറഞ്ഞു. എ.ഡി.ജി.പിയുടെ മകള്‍ നല്‍കിയ പരാതിയില്‍ ഗവാസ്കറിനെതിരെയും മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്​.

അതിനിടെ, എസ്​.എ.പി ക്യാമ്പിൽ നിന്ന്​ എ.ഡി.ജി.പിയുടെ വീട്ടിലെ നായക്ക് മീന്‍ നല്‍കാന്‍ പോയ പൊലീസുകാരനെ ക്യാമ്പില്‍ സഹപ്രവര്‍ത്തകര്‍ തടഞ്ഞു വച്ചു. അടിമപ്പണി ചെയ്യരുതെന്ന് താക്കീത് നല്‍കിയാണ് ഇയാളെ തിരിച്ചയച്ചത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsComplant Against ADGP's DaughterGavaskarPolice Driver
News Summary - Crime Branch Investigate Police Driver,s Complaint - Kerala news
Next Story