രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൊഴി നൽകാനില്ലെന്ന് ട്രാൻസ്ജെൻഡർ, നിയമ നടപടിക്കില്ലെന്ന് യുവതികള്‍, പരാതിക്കാരുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്
text_fieldsരാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ പരാതിക്കാരുടെ മൊഴിയെടുത്ത് അന്വേഷണ സംഘം. നേരത്തെ ആരോപണമുന്നയിച്ച ട്രാൻസ്ജെൻഡർ മൊഴി നൽകാൻ താത്പര്യമില്ലെന്ന് പൊലീസിനെ അറിയിച്ചു. രണ്ട് യുവതികളും മാങ്കൂട്ടത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തിയ കൊച്ചിയിലെ യുവ നടി മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ക്രൈം ബ്രാഞ്ചിനോടും പറഞ്ഞുവെങ്കിലും നിയമനടപടിക്ക് താൽപര്യമില്ലെന്ന് മൊഴി നൽകി. ഗർഭഛിദ്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. ഗർഭഛിദ്രം നടത്തിയ യുവതിയുമായി പൊലിസ് സംസാരിച്ചു. നിയമനടപടിക്ക് ഇതേവരെ ഈ സ്ത്രീയും താൽപര്യം അറിയിച്ചിട്ടില്ല.
യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് കൂടിയായ രാഹുലിനെതിരെ മാധ്യമങ്ങൾ വഴിയും സാമൂഹിക മാധ്യമങ്ങളിലൂടെയും ആരോപണമുന്നയിക്കുകയല്ലാതെ ഇവർ ആരും പരാതികൾ നൽകിയിരുന്നില്ല. എന്നാൽ, വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ ലഭിച്ച പരാതികളുടെ തുടർച്ചയായാണ് അന്വേഷണം മുന്നോട്ട് പോകാൻ തീരുമാനിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.