ആശ സമരം: സി. പി.എം പാർട്ടി കോൺഗ്രസ് വേദിയിൽ സർക്കാറിന് എതിരെ വിമർശനം
text_fieldsമധുര: ഒരു മാസത്തിലേറെയായി കേരളത്തിൽ തുടരുന്ന ആശ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കാത്തതിൽ സി. പി.എം പാർട്ടി കോൺഗ്രസ് വേദിയിൽ വിമർശനം. രാഷ്ട്രീയ അവലോകന റിപ്പോർട്ടിന്റെ ചർച്ചയിലാണ് ആന്ധ്രയിൽ നിന്നുള്ള സമ്മേളന പ്രതിനിധി ഡി. രമാദേവി വിമർശിച്ചത്.
സ്ത്രീകളുടെ നേതൃത്വത്തിൽ നടന്ന അടിസ്ഥാനവർഗ തൊഴിലാളി വിഭാഗത്തിന്റെ സമരത്തെ കേരള സർക്കാർ മോശമായ രീതിയിലാണ് സമീപിക്കുന്നത് എന്നായിരുന്നു വിമർശനം.
സമര നേതാക്കൾക്ക് മുടി മുറിച്ചടക്കം പ്രതിഷേധിക്കേണ്ട സാഹചര്യമുണ്ടായി. പ്രതിഷേധത്തെ നേതാക്കളടക്കം പരിഹസിച്ചതും പ്രതിനിധി ചൂണ്ടിക്കാട്ടി. എന്നാൽ പിന്നീട് സംസാരിച്ച കേരളത്തിൽ നിന്നുള്ള പ്രതിനിധി ഡോ. ടി.എൻ. സീമ, സർക്കാറിന് വീഴ്ചയില്ലെന്നും എസ്.യു.സി.ഐ ആണ് സമരത്തിന് പിന്നിലെന്നും വിശദീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.