അസമിലെ ന്യൂനപക്ഷവേട്ടക്കെതിരെ മതേതര പ്രസ്ഥാനങ്ങൾ ഇടപെടണം -ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ
text_fieldsകോട്ടയം: ന്യൂനപക്ഷ വിഭാഗത്തിൽപെട്ട ആയിരങ്ങളുടെ ഭവനങ്ങളും കൃഷിയിടങ്ങളും തകർത്ത് തെരുവിലേക്ക് വലിച്ചെറിയുന്ന അസം സർക്കാറിന്‍റെ നടപടി പ്രതിഷധാർഹമാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ. ന്യൂനപക്ഷവേട്ടക്കെതിരെ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശക്തമായ ഇടപെടൽ നടത്തണമെന്നും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെയും പോഷക പ്രസ്ഥാനങ്ങളുടെയും ഉന്നതാധികാര സമിതി ആവശ്യപ്പെട്ടു.
ഒരു വർഷം നീണ്ട് നിൽക്കുന്ന ദക്ഷിണയുടെ എഴുപതാം വാർഷികാഘോഷ പരിപാടികളുടെ സമാപന സമ്മേളനം ജനുവരിയിൽ തിരുവനന്തപുരത്ത് നടക്കും. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കേരളം, തമിഴ്നാട്, കശ്മീർ മുഖ്യമന്ത്രിമാർ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കളെ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു.
തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ച യോഗം കടക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. സി.എ. മൂസാ മൗലവി സമ്മേളനം വിഭാവനം ചെയ്യുന്ന പദ്ധതികൾ അവതരിപ്പിച്ചു. ഒ. അബ്ദുറഹ്മാൻ മൗലവി, സയ്യിദ് മുത്തുക്കോയ തങ്ങൾ, അഡ്വ. കെ.പി. മുഹമ്മദ്, മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട, പാങ്ങോട് ഖമറുദ്ദീൻ മൗലവി, എം.ബി. അബ്ദുൽ ഖാദിർ മൗലവി, പി.കെ. സുലൈമാൻ മൗലവി, നദീർ മൗലവി, അബ്ദുസ്സലാം ഹാജി, കെ.എച്ച്. മുഹമ്മദ് മൗലവി, ജലീൽ പുനലൂർ, ജാഫർ വണ്ടിപ്പെരിയാർ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.