പുതിയ മതവുമായി ദലിത് തന്ത്രി
text_fieldsമലപ്പുറം: ദലിത് തന്ത്രിയായ ബിജു നാരായണ ശർമയെന്ന മഹാ ചണ്ഡാള ബാബ ഹിന്ദുമതം ഉപേക്ഷിച്ച് പുതിയ മതമുണ്ടാക്കുന്നു. ഹിന്ദുത്വം ബ്രാഹ്മണ മേധാവിത്വമാണെന്നും സവർണർക്കാണ് പ്രാധാന്യമെന്നും അതിനാലാണ് അദിമാർഗ മലവാരമെന്ന പുതിയ മതമുണ്ടാക്കുന്നതെന്നും ബിജു നാരായണ ശർമ മലപ്പുറത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അമ്പതോളം കുടുംബങ്ങളെ ചേർത്ത് ഞായറാഴ്ച വൈകീട്ട് മേലാറ്റൂരിലെ മാതൃക്കുളം ധർമ രക്ഷാ ആശ്രമത്തിൽ ആശയത്തിന് തുടക്കമാകും.
കേരളത്തിലെ ദലിത് വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ തന്ത്രിവര്യൻ താനാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. വാർത്തസമ്മേളനത്തിൽ ആശ്രമം പ്രസിഡൻറ് അമൃത, വൈസ് പ്രസിഡൻറ് റിജുരാജ്, രൂേപഷ് എന്നിവരും സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.