Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദലിത്​ യുവതിക്ക്​...

ദലിത്​ യുവതിക്ക്​ പീഡനം: കോൺഗ്രസ്​ കൗൺസിലറുടെ മുൻകൂർ ജാമ്യഹരജി തള്ളി

text_fields
bookmark_border
ദലിത്​ യുവതിക്ക്​ പീഡനം: കോൺഗ്രസ്​   കൗൺസിലറുടെ മുൻകൂർ ജാമ്യഹരജി തള്ളി
cancel

കൊ​ച്ചി: ദ​ലി​ത് യു​വ​തി​യെ ലൈം​ഗി​ക ചൂ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ എം. ​പ്ര​ശോ​ഭി​ന്‍റെ മു​ൻ​കൂ​ർ​ജാ​മ്യ ഹ​ര​ജി ​ഹൈ​കോ​ട​തി ത​ള്ളി. ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡി​പ്പി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പാ​ല​ക്കാ​ട് ടൗ​ൺ സൗ​ത്ത് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ ജ​സ്റ്റി​സ്​ എ. ​ബ​ദ​റു​ദ്ദീ​ൻ ത​ള്ളി​യ​ത്.

പ​ട്ടി​ക വി​ഭാ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ​മ​ട​ക്കം ബാ​ധ​ക​മാ​യ​തി​നാ​ൽ പ്ര​ഥ​മ​ദൃ​ഷ്ട്യ കേ​സ് നി​ല​നി​ൽ​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി നേ​ര​ത്തെ മ​ണ്ണാ​ർ​ക്കാ​ട് സ്പെ​ഷ​ൽ കോ​ട​തി മു​ൻ​കൂ​ർ​ജാ​മ്യ ഹ​ര​ജി ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പ്ര​തി​യു​ടെ സ്വാ​ധീ​ന​വും കു​റ്റ​കൃ​ത്യ​ത്തി​ന്റെ ഗൗ​ര​വ​വും പ​രി​ഗ​ണി​ക്കു​മ്പോ​ൾ ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് സിം​ഗി​ൾ​ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. പ​ട്ടി​ക വി​ഭാ​ഗ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ കോ​ട​തി, പ്ര​തി​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് നി​ർ​ദേ​ശം ന​ൽ​കി.

പ്ല​സ് ടു ​ക​ഴി​ഞ്ഞ് ബ്യൂ​ട്ടീ​ഷ്യ​ൻ കോ​ഴ്സ് ചെ​യ്യു​ന്ന അ​നാ​ഥ​യാ​യ യു​വ​തി​യെ ജോ​ലി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ്ര​തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. കോ​ൺ​ഗ്ര​സ് എം.​പി​മാ​രു​മാ​യും എം.​എ​ൽ.​എ​മാ​രു​മാ​യും ത​നി​ക്ക് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു പീ​ഡ​നം.

ബി.​എ​ൻ.​എ​സ് വ​കു​പ്പു​ക​ളും പ​ട്ടി​ക വി​ഭാ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ളു​മാ​ണ് പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ഗ​ർ​ഭഛി​ദ്ര​ത്തി​ന് നി​ർ​ബ​ന്ധി​ച്ച​താ​യി കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. സം​ര​ക്ഷ​ക​നാ​കേ​ണ്ട ജ​ന​പ്ര​തി​നി​ധി വേ​ട്ട​ക്കാ​ര​നാ​യി മാ​റി​യെ​ന്ന മ​ണ്ണാ​ർ​ക്കാ​ട് സ്പെ​ഷ​ൽ കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും സിം​ഗി​ൾ​ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dalit Womanassault casecongress councillorhigh courtrejects plea
News Summary - Dalit Woman Assault Case: High Court Rejects Congress Councillor’s Anticipatory Bail Plea
Next Story