കാസർകോട് മണ്ഡലത്തിൽ ദയാബായി മത്സരിക്കും
text_fieldsദയാബായി
കാസർകോട്: സാമൂഹിക പ്രവർത്തക ദയാബായി ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും. നീലേശ്വരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. കാസർകോട് മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുക. എൻഡോസൾഫാൻ ഇരകളുടെ പ്രശ്നങ്ങൾ അധികൃതർക്കുമുന്നിൽ എത്തിക്കാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുമാണ് താൻ മത്സരിക്കുന്നതെന്നും ദയാബായി പറഞ്ഞു.
കാസർകോടിന്റെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു സർക്കാറിനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതൊക്ക ജനങ്ങൾക്കുമുന്നിൽ ഉയർത്തിക്കാണിക്കും. നേരത്തെ നിരവധി തവണ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിരുന്നു. അന്നൊന്നും തനിക്ക് താല്പര്യമുണ്ടായിരുന്നില്ല. ഇന്ന് ജനങ്ങളുടെ പ്രശ്നങ്ങൾ കണ്ടില്ലെന്നുനടിക്കാൻ കഴിയില്ലെന്നും ദയാബായി പറഞ്ഞു.
സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിക്കുകയെന്നും എൻഡോസൾഫാൻ ദുരിതം അനുഭവിക്കുന്നവരും കാസർകോട്ടെ ജനങ്ങളും കൂടെയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനുമുന്നിൽ സമരങ്ങൾക്ക് ദയാബായി നേതൃത്വം നൽകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.