ബ്രൂവറി: സമരത്തിൽ അണിചേരും- ദയാബായി
text_fieldsദയാബായി
നെടുമ്പാശ്ശേരി: പാലക്കാട് ബ്രൂവറി പ്ലാൻറിനെതിരായ ജനകീയ സമരത്തിൽ അണിചേരുമെന്ന് സാമൂഹിക പ്രവർത്തക ദയാബായി. മനുഷ്യന് ജീവിക്കാനാവശ്യമായ കുടിവെള്ളം ഉറപ്പുവരുത്താനാണ് ഭരണകൂടം മുൻഗണന നൽകേണ്ടതെന്ന് അവർ ‘മാധ്യമ’ ത്തോട് പറഞ്ഞു. കേരള ജനതക്ക് അത്യാവശ്യം വേണ്ടത് മദ്യമല്ല. ദരിദ്രരുടെ കണ്ണീരൊപ്പുന്ന സർക്കാറാണെന്ന് ആവർത്തിച്ച് പറയുന്നവർക്ക് എങ്ങനെയാണ് കുടിവെള്ളം നിഷേധിക്കപ്പെടുന്ന സാഹചര്യം ഒരുക്കാൻ മനസ്സ് വരുന്നത്.
പാലക്കാട് കൂടുതൽ സ്ഥലത്ത് പനകൾ വെച്ചുപിടിപ്പിച്ച് കള്ള് ഉൽപാദിപ്പിക്കാൻ എന്തുകൊണ്ട് പദ്ധതി ആവിഷ്കരിച്ചു കൂടാ. കൊക്കകോളയെ കെട്ടുകെട്ടിക്കാൻ കാണിച്ചതുപോലുള്ള സമരം ഇക്കാര്യത്തിലുണ്ടാകണം. നാട്ടിൽ അരാജകത്വത്തിനിടനൽകുന്ന മദ്യത്തിന്റെ വ്യാപനത്തിന് മുൻഗണന നൽകാൻ സർക്കാറിന് എന്താണിത്ര ആവേശമെന്നും അവർ ചോദിച്ചു. കാമുകനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ ഗ്രീഷ്മക്ക് വധശിക്ഷയല്ല നൽകേണ്ടത്. ആരെയും വധിക്കാനുള്ള അവകാശം നീതിപീഠം ഏറ്റെടുക്കരുത്. ജീവപര്യന്തം തടവ് ശിക്ഷ നൽകി അവരെ മാനസാന്തരത്തിന് പ്രേരിപ്പിക്കുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.