ഡോ. റഹ്മാ മുഹമ്മദ് കുഞ്ഞ് അന്തരിച്ചു
text_fieldsകുലാലംപൂർ:വക്കം മൗലവിയുടെ സഹോദരി പൗത്രിയും മലേഷ്യൻ പ്രവാസലോകത്തെ സജീവസാന്നിധ്യവുമായിരുന്ന ഡോ. റഹ്മാ മുഹമ്മദ് കുഞ്ഞ് (91) അന്തരിച്ചു. സുഭങ് ജയയിലെ വസതിയിലായിരുന്നു അന്ത്യം. വക്കം മൗലവിയുടെ മൂത്ത സഹോദരിയുടെ പുത്രി മറിയം ബീവിയാണ് ഉമ്മ. വക്കം മൗലവിയുടെ സന്തതസഹചാരിയും എഴുത്തുകാരനും ആയ മുഹമ്മദ് കണ്ണ് ആണ് ബാപ്പ. കേരളത്തിലെ പ്രാഥമിക വിദ്യാഭാസത്തിന് ശേഷം, അലിഗർ, കറാച്ചി, ലണ്ടൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഉന്നത ബിരുദം നേടി.
പാകിസ്ഥാൻ പിറവിയെടുക്കുന്ന നാളുകളിൽ "ഡോണി'ന്റെ മുഖ്യപത്രാധിപരായിരുന്ന സഹോദരൻ എം. എ. ഷുക്കൂറുമായുള്ള സഹവാസകാലത്തു കറാച്ചി മെഡിക്കൽ കോളേജിൽ നിന്നും എം. ബി.ബി.എസ്. നേടി. തുടർന്ന് ലണ്ടനിൽ ഉന്നത പഠനം തുടർന്നു. യൂണിയൻ കാർബൈഡിലെ സീനിയർ ഉദ്യോഗസ്ഥനായിരുന്ന മുഹമ്മദ് കുഞ്ഞുമായുള്ള വിവാഹാനന്തരം സിംഗപ്പൂരിലേക്ക് പോയ ഡോ.റഹ്മാ പിന്നീട് മലേഷ്യയിൽ ആരോഗ്യസേവനരംഗത്ത് ചുവടുറപ്പിച്ചു.
കൂലാലംപൂർ സർവകലാശാലയിലും മറ്റ് മേഖലകളിലും പ്രവർത്തിച്ച ഡോ. റഹ്മാ തന്റേതായ വ്യക്തിത്വം കാത്തു സൂക്ഷിച്ചു. ആരോഗ്യരംഗത്ത് നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും തേടിയെത്തിയപ്പോഴും ലളിതമായ ജീവിത ശൈലികൊണ്ടും ആധുരസേവനരംഗത്തെ പ്രതിബദ്ധതകൊണ്ടും മറ്റെങ്ങും പോകാൻ ആഗ്രഹിച്ചില്ല. 1960കളിലും 1970കളിലും ഇന്ത്യൻ പ്രവാസികൂട്ടായ്മകളിലെ സജീവ പ്രവർത്തകയായിരുന്നു.
മക്കൾ:ഫാമി(ഓസ്ട്രേലിയ) ഫെയ്സ് (കൂലാലംപൂർ), ഫൗസിയ, ഫൗമ്യ, ഫദിയ (കേരളം). കബറടക്കം സുഭങ് ജയയിൽ നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.