കോൺഗ്രസ് ഭവനസന്ദർശനത്തിന്
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്ക ഭാഗമായി വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജനകീയ ഭവനസന്ദർശനത്തിന് തീരുമാനം. ആഗസ്റ്റ് 29 മുതൽ സെപ്റ്റംബര്‍ രണ്ടുവരെയാണ് ഭവന സന്ദർശനങ്ങൾ. തെരഞ്ഞെടുപ്പ് ചെലവിലേക്കുള്ള ഫണ്ട് ജനങ്ങളില്‍നിന്ന് ശേഖരിക്കാനും തീരുമാനിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളും ജനാധിപത്യപ്രക്രിയയെ ശുദ്ധീകരിക്കാന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടങ്ങളും കോണ്‍ഗ്രസ് ഈ ഭവനസന്ദര്‍ശനത്തില്‍ ജനങ്ങളോട് വിശദീകരിക്കും.
അച്ചടക്ക നടപടി പിന്‍വലിച്ചു
തിരുവനന്തപുരം: കെ.പി.സി.സി മുന്‍ സെക്രട്ടറി ബാലകൃഷ്ണന് പെരിയക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി പാർട്ടി പിൻവലിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്മാന് രാജന് പെരിയ, പെരിയ സഹകരണ ബാങ്ക് പ്രസിഡന്റ് ടി. രാമകൃഷ്ണന്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റ് പി. പ്രമോദ്കുമാര്‍ എന്നിവര്‍ക്കെതിരായ അച്ചടക്ക നടപടിയും പിൻവലിച്ച് പാര്‍ട്ടിയില്‍ തിരിച്ചെടുത്തതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.