Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജില്ല തിരിഞ്ഞ്​ ചർച്ച;...

ജില്ല തിരിഞ്ഞ്​ ചർച്ച; മൂ​വാ​റ്റു​പു​ഴ​ക്ക്​ പി​ന്നാ​ലെ തി​രൂ​ർ, ഷൊ​ർ​ണൂ​ർ, നെ​യ്യാ​റ്റി​ൻ​ക​ര, വ​ട​ക​ര ജി​ല്ല രൂ​പ​വ​ത്​​ക​ര​ണ ആ​വ​ശ്യ​ങ്ങ​ൾ സ​ജീ​വ​മാ​യി

text_fields
bookmark_border
ജില്ല തിരിഞ്ഞ്​ ചർച്ച; മൂ​വാ​റ്റു​പു​ഴ​ക്ക്​ പി​ന്നാ​ലെ തി​രൂ​ർ, ഷൊ​ർ​ണൂ​ർ, നെ​യ്യാ​റ്റി​ൻ​ക​ര, വ​ട​ക​ര ജി​ല്ല രൂ​പ​വ​ത്​​ക​ര​ണ ആ​വ​ശ്യ​ങ്ങ​ൾ സ​ജീ​വ​മാ​യി
cancel

തി​രു​വ​ന​ന്ത​പു​രം: മൂ​വാ​റ്റു​പു​ഴ​ ജി​ല്ല സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തോ​ടെ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി പു​തി​യ ജി​ല്ല​ക​ൾ വേ​ണ​മെ​ന്ന പു​ന​ർ​വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ നാ​ല് പ​തി​റ്റാ​ണ്ടി​ന്​ ശേ​ഷം സം​സ്ഥാ​ന​ത്ത് വീ​ണ്ടും സ​ജീ​വ​മാ​യി. മൂ​വാ​റ്റു​പു​ഴ, തി​രൂ​ർ, ഷൊ​ർ​ണൂ​ർ, നെ​യ്യാ​റ്റി​ൻ​ക​ര, വ​ട​ക​ര എ​ന്നീ ജി​ല്ല രൂ​പ​വ​ത്​​ക​ര​ണ ആ​വ​ശ്യ​ങ്ങ​ളാ​ണ്​ കാ​ല​ങ്ങ​ളാ​യു​ള്ള​ത്.

ഇ​ന്ത്യ​യി​ൽ 15 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഭ​ര​ണ​സൗ​ക​ര്യ​ത്തി​നാ​യി എ​ഴു​പ​തി​ല​ധി​കം പു​തി​യ ജി​ല്ല​ക​ളാ​ണ് രൂ​പ​വ​ത്​​രി​ക്ക​പ്പെ​ട്ട​ത്. എ​ന്നാ​ൽ, ജ​ന​സാ​ന്ദ്ര​ത ഏ​റെ​യു​ള്ള കേ​ര​ള​ത്തി​ൽ 40 വ​ർ​ഷ​മാ​യി ജി​ല്ല​ക​ളു​ടെ ഭ​ര​ണ അ​തി​ർ​ത്തി​ക​ളി​ൽ മാ​റ്റ​ങ്ങ​ളു​ണ്ടാ​യി​ട്ടി​ല്ല. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മൊ​ടു​വി​ൽ ഒ​രു ജി​ല്ല രൂ​പീ​കൃ​ത​മാ​യ​ത് 1984ലാ​ണ്. 1984 മേ​യ് 24 ന് ​ക​ണ്ണൂ​ർ ജി​ല്ല​യു​ടെ വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ൾ അ​ട​ർ​ത്തി​മാ​റ്റി രൂ​പ​വ​ത്​​ക​രി​ച്ച കാ​സ​ർ​കോ​ട് ആ​യി​രു​ന്നു അ​ത്. മ​റ്റു പ്ര​ധാ​ന സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ന​സം​ഖ്യ​യും ജി​ല്ല​ക​ളു​ടെ എ​ണ്ണ​വും ത​മ്മി​ലു​ള്ള അ​നു​പാ​തം പ​രി​ശോ​ധി​ച്ചാ​ൽ കേ​ര​ള​ത്തി​ലെ ഓ​രോ ജി​ല്ല​യു​ടെ​യും ശ​രാ​ശ​രി ജ​ന​സം​ഖ്യാ ഭാ​രം എ​ത്ര​മാ​ത്രം കൂ​ടു​ത​ലാ​ണെ​ന്ന് വ്യ​ക്ത​മാ​കും.

ജി​ല്ല പ്ര​ഖ്യാ​പ​നം എ​ളു​പ്പ​മാ​ണെ​ങ്കി​ലും പ്രാ​യോ​ഗി​ക ത​ല​ത്തി​ൽ നി​ര​വ​ധി ക​ട​മ്പ​ക​ളു​ണ്ട്. കേ​വ​ലം അ​തി​ർ​ത്തി​ക​ൾ മാ​റ്റി വ​ര​യ്ക്കു​ന്ന​തി​ന​പ്പു​റം, ജി​ല്ല ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന്റെ സ​മ്പൂ​ർ​ണ​മാ​യ പ​ക​ർ​പ്പു​ക​ൾ പു​തി​യ ഭൂ​പ്ര​ദേ​ശ​ത്ത് സൃ​ഷ്ടി​ക്ക​ണം. സ​ർ​ക്കാ​രി​ന്റെ എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും ജി​ല്ലാ​ത​ല കാ​ര്യാ​ല​യ​ങ്ങ​ൾ പു​തി​യ ആ​സ്ഥാ​ന​ത്ത് സ്ഥാ​പി​ക്ക​ണ​മെ​ന്ന ഭാ​രി​ച്ച സാ​മ്പ​ത്തി​ക​ച്ചെ​ല​വു​മു​ണ്ട്.

ഇ​ന്ത്യ​യി​ലെ ഒ​രു ശ​രാ​ശ​രി ജി​ല്ല​യു​ടെ ജ​ന​സം​ഖ്യ ഏ​ക​ദേ​ശം 23 ല​ക്ഷം മു​ത​ൽ 27 ല​ക്ഷം വ​രെ​യും, ശ​രാ​ശ​രി വി​സ്തീ​ർ​ണം 4,200 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റു​മാ​ണ്. കേ​ര​ള​ത്തി​ൽ, പ്ര​ത്യേ​കി​ച്ച് മ​ല​പ്പു​റം, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ൽ ജ​ന​സം​ഖ്യ 35 ല​ക്ഷ​ത്തി​നും 47 ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണ്. പു​തി​യ സം​സ്ഥാ​ന​ങ്ങ​ളു​ടെ രൂ​പ​വ​ത്​​ക​ര​ണ​ത്തി​നും അ​തി​ർ​ത്തി നി​ർ​ണ​യ​ത്തി​നും ഭ​ര​ണ​ഘ​ട​ന​പ്ര​കാ​രം കൃ​ത്യ​മാ​യ വ്യ​വ​സ്ഥ​ക​ളും പാ​ർ​ല​മെ​ന്റി​ന്റെ ഇ​ട​പെ​ട​ലും അ​നി​വാ​ര്യ​മാ​ണ്.

എ​ന്നാ​ൽ, നി​ല​വി​ലു​ള്ള ഒ​രു സം​സ്ഥാ​ന​ത്തി​നു​ള്ളി​ൽ പു​തി​യ ജി​ല്ല​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​നോ, അ​തി​ർ​ത്തി​ക​ൾ പു​ന​ർ​നി​ർ​ണ​യി​ക്കു​ന്ന​തി​നോ, പ​ഴ​യ​വ ഇ​ല്ലാ​താ​ക്കു​ന്ന​തി​നോ കേ​ന്ദ്ര സ​ർ​ക്കാ​റിന്റെ​യോ പാ​ർ​ല​മെ​ന്റി​ന്റെ​യോ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മി​ല്ല. ജി​ല്ലാ രൂ​പ​വ​ത്ക​ര​ണം പൂ​ർ​ണ​മാ​യും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രു​ന്ന വി​ഷ​യ​മാ​ണ്. പു​തി​യ ജി​ല്ല​ക​ൾ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​റുക​ൾ​ക്ക് പ്ര​ധാ​ന​മാ​യും ര​ണ്ട് മാ​ർ​ഗ​ങ്ങ​ളാ​ണു​ള്ള​ത്.

മ​ന്ത്രി​സ​ഭ​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ർ​ഡ​ർ വ​ഴി സ​ർ​ക്കാ​രി​ന് ഗ​സ​റ്റ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച് പു​തി​യ ജി​ല്ല രൂ​പ​വ​ത്ക​രി​ക്കാം. നി​യ​മ​സ​ഭ​യി​ൽ പ്ര​ത്യേ​ക ബി​ൽ അ​വ​ത​രി​പ്പി​ച്ച് പാ​സാ​ക്കു​ന്ന​തി​ലൂ​ടെ​യും പു​തി​യ ജി​ല്ല​ക​ൾ​ക്ക് രൂ​പം ന​ൽ​കാ​നാ​കും.

ജി​ല്ല പു​ന​ർ​ വി​ഭ​ജ​നം പ​ഠി​ക്കാ​ൻ ഉ​ട​ൻ ക​മ്മി​റ്റി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ ജി​ല്ല​ക​ൾ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഠി​ക്കാ​ൻ സ​ർ​ക്കാ​ർ ക​മ്മി​റ്റി​യെ നി​യോ​ഗി​ക്കു​ന്നു. ഓ​ണം ക​ഴി​ഞ്ഞ​യു​ട​ൻ ക​മ്മി​റ്റി രൂ​പ​വ​ത്ക​ര​ണ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ വ്യ​ക്​​ത​മാ​ക്കി. ഏ​തൊ​ക്കെ ജി​ല്ല​ക​ൾ രൂ​പ​വ​ത്​​ക​രി​ക്ക​ണം എ​ന്ന​ത് ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നി​ക്കു​ക​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സെ​ൻ​സ​സ് ന​ട​പ​ടി​ക​ൾ 2027 വ​രെ നീ​ളു​ന്ന​തി​നാ​ൽ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം വി​ല്ലേ​ജ്, താ​ലൂ​ക്ക്, ജി​ല്ല എ​ന്നി​വ​യു​ടെ അ​തി​ർ​ത്തി മാ​റ്റ​ത്തി​ൽ നി​യ​ന്ത്ര​ണ​മു​ണ്ട്. എ​ന്നാ​ൽ ക​മ്മി​റ്റി​യെ വെ​ക്കു​ന്ന​തി​ന് ത​ട​സ്സ​മി​ല്ല -മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muvattupuzhaTirurKerala NewsNew District
News Summary - Demand for new districts revives in Kerala after Muvattupuzha assurance
Next Story