സ്വദേശാഭിമാനി-കേസരി പുരസ്കാരം ടി.ജെ.എസ്. ജോർജിന്
text_fieldsതിരുവനന്തപുരം: 2017 ലെ സ്വദേശാഭിമാനി-കേസരി പുരസ്കാരം പ്രമുഖ മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജിന്. മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിക്കുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ അവാർഡാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമൻ രൂപ കൽപന ചെയ്ത ശിൽപവുമാണ് പുരസ്കാരം. ജൂലൈ ഒന്നിന് വൈകീട്ട് അഞ്ചിന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും.
ഡോ. സെബാസ്റ്റ്യൻ പോൾ അധ്യക്ഷനും പാർവതീദേവി, എൻ.പി. രാജേന്ദ്രൻ എന്നിവർ അംഗങ്ങളും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ കൺവീനറുമായ കമ്മിറ്റിയാണ് ടി.ജെ.എസ്. ജോർജിനെ െതരഞ്ഞെടുത്തത്.
മജിസ്ട്രേറ്റ് ആയിരുന്ന ടി.ടി. ജേക്കബിെൻറയും ചാച്ചിയാമ്മയുടെയും മകനായി 1928 േമയ് ഏഴിനായിരുന്നു തയ്യിൽ ജേക്കബ് സോണി ജോർജ് എന്ന ടി.ജെ.എസ്. ജോർജിെൻറ ജനനം. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാധ്യമപ്രവർത്തനം നടത്തി. ഇൻറർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്, ദി സെർച്ലൈറ്റ്, ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂ എന്നിവയിൽ മാധ്യമപ്രവർത്തകനായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി 20 ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്.
പത്മഭൂഷൺ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. 91വയസ്സ് പിന്നിട്ട ടി.ജെ.എസ്. ജോർജ് ഇപ്പോൾ സമകാലിക മലയാളം ഉൾപ്പെടുന്ന ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിെൻറ എഡിറ്റോറിയൽ ഉപദേശകപദവി വഹിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.