ശബരിമലയിൽ വഴിപാടായി 107.75 പവന്റെ സ്വര്‍ണമാല
text_fieldsശബരിമലയിൽ വഴിപാടായി ലഭിച്ച 107.75 പവന്റെ സ്വർണമാല
പത്തനംതിട്ട: ശബരിഗിരീശന് ചാര്‍ത്താന്‍ 107.75 പവന്റെ സ്വര്‍ണമാല വഴിപാടായി സന്നിധാനത്ത് ലഭിച്ചു. മലയാളി വ്യവസായിയായ ഭക്തനാണ് 45 ലക്ഷത്തോളം രൂപ വിലവരുന്ന മാല സമര്‍പ്പിച്ചത്.
വെള്ളിയാഴ്ച ഉച്ചപൂജാവേളയില് മാല അയ്യപ്പസ്വാമിയെ അണിയിച്ചു.
സന്നിധാനത്ത് വെള്ളിയാഴ്ച തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമികത്വത്തില്‍ ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കളഭാഭിഷേകം, കലശാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നീ ചടങ്ങുകള്‍ നടന്നു. ചിങ്ങമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച രാത്രി 10ന് നട അടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.