ഡിസ്റ്റിലറി: എക്‌സൈസ് മന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം -മുല്ലപ്പള്ളി
text_fieldsതിരുവനന്തപുരം: ഡിസ്റ്റിലറിയും ബ്രൂവറികളും അനുവദിച്ചതില്‍ അഴിമതി വ്യക്തമാക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ സ്ഥാനം രാജിെവച്ച് അന്വേഷണം നേരിടണമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നയത്തിനും ചട്ടത്തിനും വിരുദ്ധമായാണ് മന്ത്രി ഫയലില്‍ ഒപ്പിട്ടതെന്ന വാര്‍ത്തകളാണ് പുറത്തുവന്നത്.
ഉദ്യോഗസ്ഥര്‍ നല്‍കിയ കുറിപ്പ് മറികടന്നാണ് ഡിസ്റ്റിലറിക്ക് അനുമതി നല്‍കി ഫയലില്‍ ഒപ്പിട്ടത്. ഡിസ്റ്റിലറി അനുവദിക്കുന്നത് നയപരമായ തീരുമാനമാണെന്നും മന്ത്രിസഭയോഗത്തില്‍ കൊണ്ടുവരണമെന്നുമുള്ള ഉദ്യോഗസ്ഥരുടെ നിര്‍ദേശം അവഗണിച്ചതിനുപിന്നില്‍ അഴിമതിയാണെന്ന് വ്യക്തമാണ്. ഇക്കാര്യത്തില്‍ സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.