സമസ്ത ഭിന്നതയിൽ അനാവശ്യമായി ഇടപെടരുതെന്ന് എസ്.എസ്.എഫ്
text_fieldsകോഴിക്കോട്: സി.ഐ.സി വിഷയവുമായി ബന്ധപ്പെട്ട് സമസ്ത എടുത്ത തീരുമാനത്തിൽ അനാവശ്യമായി ഇടപെട്ട് ഭിന്നതയുണ്ടാക്കരുതെന്ന് കാന്തപുരം വിഭാഗം എസ്.എസ്.എഫ്. ''ജിഫ്രി തങ്ങൾ പ്രസിഡന്റായ സുന്നി സംഘടനയിലെ ആഭ്യന്തര തീരുമാനങ്ങളിലും നയങ്ങളിലും ഇടപെടുന്നതും രംഗം ശബ്ദമയമാക്കുന്നതും ഉചിതമല്ല.
ആശയപരവും സംഘടനപരവുമായ വിഷയങ്ങൾ വിലയിരുത്താനും നടപടികൾ സ്വീകരിക്കാനും പ്രാപ്തിയുള്ളവരായിരിക്കും അതതു പ്രസ്ഥാനങ്ങളുടെ നേതൃത്വം. അല്ലെങ്കിൽ അവരാണ് അത് നിർവഹിക്കേണ്ടത്. അതിലെ നയങ്ങളും നിലപാടുകളും സംഘടനരീതികളുമൊക്കെ നിശ്ചയിക്കുന്നതും അതത് നേതൃത്വവും ഘടകങ്ങളുമാണ്. അതുകൊണ്ടുതന്നെ ചർച്ചകളും തീരുമാനങ്ങളും ഉത്തരവാദപ്പെട്ടവർക്ക് വിടുന്നതാണ് മര്യാദ. സംഭവിച്ച അവസ്ഥകളിൽ മഞ്ഞുരുക്കാനും രഞ്ജിപ്പുകൾക്കും പല കോണുകളിൽനിന്ന് ശ്രമങ്ങളുമുണ്ടാകും. അതിനിടയിൽ രംഗം കൊഴുപ്പിക്കുന്ന ജോലി മാനവികമാകില്ല'' -എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.