വനിത ഡോക്ടറുടെ വീട്ടിലെ കവര്‍ച്ച: തദ്ദേശവാസികളും നിരീക്ഷണത്തിൽ
text_fieldsചെങ്ങമനാട്: സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഗ്രേസ് മാത്യൂസിന െ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ സംശയമുള്ള തദ്ദേശവാസികളു ം നിരീക്ഷണത്തിലെന്ന് പൊലീസ്. ആലുവ ഡിവൈ.എസ്.പി എന്‍.ആര്. ജയരാജിെൻറ മേല്‍നോട്ടത്തില ് ചെങ്ങമനാട് പ്രിന്‍സിപ്പല്‍ എസ്.ഐ എ.കെ. സുധീറാണ് കേസ് അന്വേഷിക്കുന്നത്.
കവര്‍ച്ച യുമായി ബന്ധപ്പെട്ട് കുറ്റാന്വേഷണ ഏജന്‍സികളടക്കം വിശദമായ മൊഴിയെടുത്തു. ഡോ. ഗ്രേസ ് മാത്യൂസിെൻറ വീടുമായി കൂടുതല്‍ അടുപ്പമുള്ള ഏതാനും പേരെയാണ് പൊലീസ് നിരീക്ഷിച്ചുവരുന്നത്. മൊഴികളിലെ ചില അവ്യക്തതകള്‍ നീക്കിയശേഷമായിരിക്കും സംശയമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുക. ബന്ധുവിെൻറ വിവാഹത്തില്‍ പങ്കെടുക്കേണ്ട ആവശ്യത്തിന് കഴിഞ്ഞ മാസം 21നാണ് ബാങ്കിലെ ലോക്കറില്‍നിന്ന് സ്വര്‍ണമെടുത്തത്. ലോക്കറില്‍നിന്ന് സ്വര്‍ണം പൂര്‍ണമായും എടുക്കാനുണ്ടായ സാഹചര്യവും ആവശ്യത്തിന് ശേഷം തിരിച്ച് ലോക്കറില്‍ സൂക്ഷിക്കാതിരുന്നതിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്.
55കാരിയായ ഡോക്ടറുടെ ഭര്‍ത്താവ് ന്യൂയോര്‍ക്കില്‍ എൻജിനീയറാണ്. നേവിയില്‍ ഡോക്ടറായ ഏകമകന് ഡോ. അജിത്തും കുടുംബസമേതം മുംബൈയിലാണ്. അത്താണിയിലെ വീട്ടിൽ ഡോ. ഗ്രേസ് മാത്യൂസ് ഒറ്റക്കാണ് താമസം. ഒറ്റക്കായിരുന്നിട്ടും വളര്ത്തുനായോ, നിരീക്ഷണ കാമറയോ ഏര്‍പ്പെടുത്താതിരുന്നതും വീടിെൻറ വാതിലുകളുടെ പൂട്ടുകള്‍ സുരക്ഷിതമില്ലാതിരുന്നതും വീഴ്ചയായി.
കറുത്ത ഉയരംകുറഞ്ഞ അടിവസ്ത്രം മാത്രം ധരിച്ച നാടന്‍ ശൈലിയില്‍ സംസാരിക്കുന്ന രണ്ടുപേരാണ് കവര്‍ച്ച നടത്തിയതെന്നാണ് മൊഴി. അക്രമികള്‍ ഒഴിഞ്ഞ മദ്യക്കുപ്പി വീശി തലക്കടിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിമുഴക്കിയാണ് കവര്‍ച്ച നടത്തിയതെന്നും മുറിയില്‍നിന്ന് പുറത്തിറങ്ങിയ ഉടൻ മാസ്റ്റര്‍ ലൈറ്റിട്ടതോടെ മോഷ്ടാക്കള്‍ പിന്‍ഭാഗത്തുകൂടി ഓടിപ്പോയെന്നും മൊഴിയിലുണ്ട്.
എന്നാല്‍, വിരലടയാള വിദഗ്ധരുടെ പ്രാഥമിക പരിശോധനയില്‍ വേണ്ടത്ര തെളിവുകള്‍ ലഭിച്ചിട്ടില്ല. പൊലീസ് നായ മണംപിടിച്ചെങ്കിലും പിറകുവശത്തെ കിണറിന് സമീപത്ത് നിന്നു. സാഹചര്യ തെളിവുകള്‍ പലതിലും ദുരൂഹതയുള്ളതായാണ് പൊലീസ് നല്കുന്ന സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.