Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതിയ...

പുതിയ സർക്കാരിനെക്കുറിച്ച് അമിത പ്രതീക്ഷ വേണ്ട, സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ലെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ്

text_fields
bookmark_border
പുതിയ സർക്കാരിനെക്കുറിച്ച് അമിത പ്രതീക്ഷ വേണ്ട, സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ലെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ്
cancel

തിരുവനന്തപുരം: കേരളത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ലാത്തതിനാൽ പുതിയ സർക്കാരിനെക്കുറിച്ച് അമിത പ്രതീക്ഷ വെച്ചുപുലർത്തിയാൽ അത് ഒരുപക്ഷേ അസ്ഥാനത്തായേക്കാമെന്നും, അതുകൊണ്ടുതന്നെ പുതിയ സർക്കാരിന് ആവശ്യമായ സമയം നൽകേണ്ടതുണ്ടെന്നും ഡോ. ഗീവർഗീസ് മാർ കൂറിലോസ്. എങ്കിലും പുതിയ സർക്കാരിലും പ്രത്യേകിച്ച് വി.ഡി സതീശനിലും തനിക്ക് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആശാ വർക്കർമാർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സർക്കാർ തയ്യാറാകണം. കേരളത്തെ മതേതരമായി നിലനിർത്തുവാനുള്ള എല്ലാ പ്രവർത്തനങ്ങൾക്കും നമ്മൾ എല്ലാവരും ഒന്നിച്ച് നിൽക്കേണ്ടതുണ്ട്. സർക്കാരിനും അതിന് നേതൃത്വം കൊടുക്കുന്നവർക്കും അത് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് മദ്യത്തിന്റെ ലഭ്യത കുറയ്ക്കുവാനുള്ള നടപടികൾ സ്വീകരിക്കണം. ഒപ്പം മയക്കുമരുന്ന് മാഫിയയെ കർശനമായി നിയന്ത്രിക്കാനുള്ള ശ്രമങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. വികസനം പരിസ്ഥിതി സൗഹാർദ്ദമാകണമെന്ന കാഴ്ചപ്പാട് പുതിയ സർക്കാർ മുന്നോട്ട് വെക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഡോ. ഗീവർഗീസ് മാർ കൂറിലോസ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udf govtNew GovernmentMar Coorilos
News Summary - Don't have over-expectations about the new government; the economic situation is not that favorable, says Dr. Geevarghese Mar Coorilos
Next Story