Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭരണാനുകൂല സംഘടന നേതാവിന് ഇരട്ട ശമ്പളത്തിന് വിചിത്ര ഉത്തരവ്

text_fields
bookmark_border
കണ്‍സ്യൂമർ ഫെഡിലാണ് അസി. മാനേജരെ ദിവസ വേതനത്തിലും നിയമിച്ചത്
ഭരണാനുകൂല സംഘടന നേതാവിന് ഇരട്ട ശമ്പളത്തിന് വിചിത്ര ഉത്തരവ്
cancel

തിരുവനന്തപുരം: നഷ്ടത്തിലോടുന്ന പൊതുമേഖല സ്ഥാപനമായ കണ്‍സ്യൂമർ ഫെഡിൽ ഭരണാനുകൂല സംഘടന നേതാവിന് ഇരട്ട ശമ്പളം കിട്ടാൻ വിചിത്ര ഉത്തരവ് ഇറക്കിയെന്ന് ആക്ഷേപം. തിരുവനന്തപുരം അസി. മാനേജർക്ക് വേണ്ടിയാണ് ഉത്തരവ്. കണ്‍സ്യൂമർ ഫെഡിൽ പകൽ സമയത്തെ ജോലിക്ക് പിന്നാലെ വൈകീട്ട് അഞ്ച് മുതൽ മദ്യഷോപ്പിൽ ദിവസവേതനത്തിലും നിയമിച്ചതായാണ് രേഖകൾ.

സ്റ്റാച്യുവിലെ കണ്‍സ്യൂമർഫെഡ് മദ്യശാലയിൽ ഒരു ജീവനക്കാരന്‍റെ കുറവ് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നുവെന്ന പരാതിയിലാണ് തുടക്കം.

സ്റ്റോർ മാനേജർ കണ്‍സ്യൂമർഫെഡ് എം.ഡിക്ക് കത്ത് നൽകിയതിന് പിന്നാലെ ഏതെങ്കിലും മദ്യശാലയിൽ ദിവസക്കൂലിക്ക് ജോലി വേണമെന്ന് ചൂണ്ടിക്കാട്ടി ഈ നേതാവ് നിവേദനം നൽകി. ഇതിന്റെ ചുവടുപിടിച്ചാണ് എം.ഡിയുടെ ഉത്തരവിറങ്ങിയത്.

വൈകീട്ട് അഞ്ചിന് ശേഷം നേതാവിന് മദ്യശാലയിൽ ജോലി ചെയ്യാം. രാത്രി ഒമ്പത് വരെയുള്ള ജോലിക്ക് 425 രൂപ പ്രതിദിനം നൽകും. 60,000ത്തിനും 70,000ത്തിനും ഇടയിൽ ശമ്പളം വാങ്ങുന്ന അസി. മാനേജർക്കാണ് നാലു മണിക്കൂർ ജോലിക്ക് ദിവസക്കൂലി കൂടി ലഭിക്കുന്നത്.

ജീവനക്കാരുടെ കുറവുണ്ടെങ്കിൽ ദിവസക്കൂലിക്കോ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയോ ആളെ നിയമിക്കാമെന്നിരിക്കെയാണ് ഭരണാനുകൂല സംഘട നേതാവിനായി ഈ നീക്കമെന്ന് ആക്ഷേപം.

എൽ.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് ഇടത് സംഘടന നേതാക്കൾക്ക് സമാനരീതിയിൽ നിയമനം നൽകിയെന്നും അതിനാൽ അസ്വാഭാവികതയില്ലെന്നുമാണ് ജോലി നേടിയ നേതാവിന്‍റെ വിശദീകരണം. പ്രതിപക്ഷാനുകൂല സംഘടനകൾ നിയമനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Double salary order for union leader
Next Story