ഡോ. ഡെന്നിസ് കുറുപ്പശ്ശേരി കണ്ണൂർ രൂപത സഹായ മെത്രാൻ
text_fieldsഡോ.ഡെന്നിസ് കുറുപ്പശ്ശേരി
കൊച്ചി: മോൺ. ഡോ. ഡെന്നിസ് കുറുപ്പശ്ശേരിയെ കണ്ണൂർ രൂപത സഹായ മെത്രാനായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. മാൾട്ടയിലെ അപ്പോസ്തലിക് ന്യുൺഷ്വേച്ചറിൽ ഫസ്റ്റ് കൗൺസിലറായി പ്രവർത്തിക്കുകയായിരുന്നു. ബുറുണ്ടി, ഈജിപ്ത്, ചെക് റിപ്പബ്ലിക്, തായ്ലൻഡ്, യു.എസ് എന്നീ രാജ്യങ്ങളിലെ വത്തിക്കാൻ കാര്യാലയങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടപ്പുറം രൂപതയിലെ തുരുത്തിപ്പുറം സെൻറ് ഫ്രാൻസിസ് അസീസി പള്ളി സഹവികാരി, ഗോതുരുത്ത് സെൻറ് സെബാസ്റ്റ്യൻ പള്ളി സഹവികാരി, കടൽവാതുരുത്ത് ഹോളിക്രോസ് പള്ളി പ്രീസ്റ്റ് ഇൻ-ചാർജ്, പുല്ലൂറ്റ് സെന്റ് ആൻറണീസ് പള്ളിവികാരി, കോട്ടപ്പുറം രൂപത മതബോധന ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.