Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ചാട്ടുളി പോലെ ഉത്തരം...

‘ചാട്ടുളി പോലെ ഉത്തരം പറഞ്ഞ് ശീലമുള്ളവർക്ക് തൊണ്ടയടയുന്ന പരുങ്ങൽ സമ്മാനിക്കരുത്...’ -മദ്യനികുതിയിൽ സർക്കാറിനെതിരെ ആഞ്ഞടിച്ച് ഡോ. ജിന്റോ ജോൺ

text_fields
bookmark_border
‘ചാട്ടുളി പോലെ ഉത്തരം പറഞ്ഞ് ശീലമുള്ളവർക്ക് തൊണ്ടയടയുന്ന പരുങ്ങൽ സമ്മാനിക്കരുത്...’ -മദ്യനികുതിയിൽ സർക്കാറിനെതിരെ ആഞ്ഞടിച്ച് ഡോ. ജിന്റോ ജോൺ
cancel
camera_alt

ഡോ.ജിന്റോ ജോൺ

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. സുതാര്യതയില്ലാത്ത ഏത് നിലപാടും, കാരണം ബോധ്യപ്പെടുത്താനാവാത്ത പ്രഖ്യാപനങ്ങളും പൊതുനിരത്തിൽ മറുപടി ഇല്ലാത്തവരാക്കുന്നത് കയ്യടിച്ചു മുദ്രാവാക്യം വിളിച്ച സാധാരണ പ്രവർത്തകരെയാണെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. ചോദ്യങ്ങൾക്ക് ചാട്ടുളി പോലുള്ള ഉത്തരം പറഞ്ഞ് ശീലമുള്ളവർക്ക് തൊണ്ടയടയുന്ന പരുങ്ങൽ സമ്മാനിക്കരുത്... മുന്നിൽ നിന്ന് ഉത്തരം പറയേണ്ടവർ ഒതുങ്ങി നടക്കുന്ന ഓരോ മണിക്കൂറും ഉത്തരമില്ലാതെ കുഴയുന്നത് ഉത്തരവാദികൾ അല്ലാത്തവരാണെന്നും ജിന്റോ പറഞ്ഞു.

‘ഒറ്റൊരാളുടെ തീരുമാനം കൂട്ടമായി ന്യായീകരിക്കുക എന്നത് ഒരു ജനാധിപത്യ മാതൃകയല്ല. കൂട്ടായ ആലോചന എന്നത് ജനാധിപത്യത്തിൽ ഒരു മോശപ്പെട്ട സംസ്‍കാരവുമല്ല. എത്രയോ നല്ല കാര്യങ്ങൾ പറയാനും പ്രചരിപ്പിക്കാനുമുള്ള വിലപ്പെട്ട സമയം വ്യക്തതയില്ലാത്ത ന്യായീകരങ്ങൾക്ക് ചിലവഴിക്കുന്നത് വലിയ നഷ്ടമാണ്. ശരിതെറ്റുകളുടെ തർക്കങ്ങൾ മാറ്റിനിർത്തിയാലും ബാർകോഴ ആരോപണം ഒരുപാട് നന്മകളുടെ നേരനുഭവങ്ങൾ സമ്മാനിച്ച ഉമ്മൻ ചാണ്ടി സർക്കാരിനെ തോൽപ്പിച്ച ചിലതിൽ ഒന്നായിരുന്നു. ആ ആരോപണം മറന്ന് അതിനെല്ലാം കാരണമായ പാർട്ടിയെ സിപിഎം ചുമന്നെങ്കിലും അവരോടുള്ള മറുചോദ്യമാക്കരുത് വർത്തമാനകാല തീരുമാനങ്ങൾ. ആരോപണങ്ങൾ ഉന്നയിക്കാൻ പിണറായിസ്റ്റുകൾക്കും പ്രത്യേകമായി അന്നത്തെ എക്സൈസ് മന്ത്രിക്കും തരിമ്പും അവകാശമില്ല. പക്ഷേ പൊതുജനങ്ങൾക്ക് ഉണ്ടെന്ന് ഓർക്കുന്നത് ജനാധിപത്യത്തിന്റെ മര്യാദ ശീലങ്ങൾ ആകണം’ -അദ്ദേഹം പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

ഒറ്റൊരാളുടെ തീരുമാനം കൂട്ടമായി ന്യായീകരിക്കുക എന്നത് ഒരു ജനാധിപത്യ മാതൃകയല്ല. കൂട്ടായ ആലോചന എന്നത് ജനാധിപത്യത്തിൽ ഒരു മോശപ്പെട്ട സംസ്‍കാരവുമല്ല. എത്രയോ നല്ല കാര്യങ്ങൾ പറയാനും പ്രചരിപ്പിക്കാനുമുള്ള വിലപ്പെട്ട സമയം വ്യക്തതയില്ലാത്ത ന്യായീകരങ്ങൾക്ക് ചിലവഴിക്കുന്നത് വലിയ നഷ്ടമാണ്. ലക്ഷ്യങ്ങൾ നല്ലതാകാം കാഴ്ചപ്പാടുകൾ മികച്ചതാകാം. പക്ഷേ അതെല്ലാം നടപ്പിലാക്കാനുള്ള വഴികളും നല്ലത് തന്നെയാകണം. നല്ലതെല്ലാം നന്നായി തന്നെ ചെയ്യുമ്പോഴാണ് നന്മകൾ വിതരണം ചെയ്യൂക. അല്ലെങ്കിൽ ഭൂതകാല വീഴ്ചകളുടെ ആവർത്തന സാമ്യം തോന്നിയേക്കാം.

ശരിതെറ്റുകളുടെ തർക്കങ്ങൾ മാറ്റിനിർത്തിയാലും ബാർകോഴ ആരോപണം ഒരുപാട് നന്മകളുടെ നേരനുഭവങ്ങൾ സമ്മാനിച്ച ഉമ്മൻ ചാണ്ടി സർക്കാരിനെ തോൽപ്പിച്ച ചിലതിൽ ഒന്നായിരുന്നു. ആ ആരോപണം മറന്ന് അതിനെല്ലാം കാരണമായ പാർട്ടിയെ സിപിഎം ചുമന്നെങ്കിലും അവരോടുള്ള മറുചോദ്യമാക്കരുത് വർത്തമാനകാല തീരുമാനങ്ങൾ. ആരോപണങ്ങൾ ഉന്നയിക്കാൻ പിണറായിസ്റ്റുകൾക്കും പ്രത്യേകമായി അന്നത്തെ എക്സൈസ് മന്ത്രിക്കും തരിമ്പും അവകാശമില്ല. പക്ഷേ പൊതുജനങ്ങൾക്ക് ഉണ്ടെന്ന് ഓർക്കുന്നത് ജനാധിപത്യത്തിന്റെ മര്യാദ ശീലങ്ങൾ ആകണം. ലോട്ടറിയും മദ്യവും മണൽ കച്ചവടവും അല്ലാതെയുള്ള മാജിക്ക് ആണ് കേരള വികസനത്തിന്റെ പുതുയുഗത്തിൽ കാത്തിരിക്കുന്നത്. ബാക്കിയെല്ലാം ഐസക്ക് ഇക്കണോമിക്സിന്റെ പ്രേതാവേശം പോലെയാകും. ഇവയിൽ ഏതായാലും ദൂരവ്യാപക സാമൂഹ്യ സാമ്പത്തിക പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കാത്തുവക്കുന്നതാണ്.

സുതാര്യതയില്ലാത്ത ഏത് നിലപാടും, കാരണം ബോധ്യപ്പെടുത്താനാവാത്ത പ്രഖ്യാപനങ്ങളും പൊതുനിരത്തിൽ മറുപടി ഇല്ലാത്തവരാക്കുന്നത് കയ്യടിച്ചു മുദ്രാവാക്യം വിളിച്ച സാധാരണ പ്രവർത്തകരാണ്. പത്ത് കൊല്ലങ്ങളുടെ പടവെട്ട് കഴിഞ്ഞ് ഒന്ന് ശ്വാസം എടുത്തിട്ട് ന്യായീകരണത്തിന് ഇറങ്ങിയില്ലെങ്കിൽ പതറിപ്പോകും ചിലപ്പോൾ. ചോദ്യങ്ങൾക്ക് ചാട്ടുളി പോലുള്ള ഉത്തരം പറഞ്ഞ് ശീലമുള്ളവർക്ക് തൊണ്ടയടയുന്ന പരുങ്ങൽ സമ്മാനിക്കരുത്... മുന്നിൽ നിന്ന് ഉത്തരം പറയേണ്ടവർ ഒതുങ്ങി നടക്കുന്ന ഓരോ മണിക്കൂറും ഉത്തരമില്ലാതെ കുഴയുന്നത് ഉത്തരവാദികൾ അല്ലാത്തവരാണ്. ഓർക്കണേ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BudgetliquorLiquor TaxJinto John
News Summary - Dr. Jinto John slams govt over liquor tax
Next Story