ഡോ.കെ.എം. അബൂബക്കർ അവാർഡ് ഡോ.കെ.കെ.എൻ. കുറുപ്പിന്
text_fieldsകെ.കെ.എൻ. കുറുപ്പ്
കോഴിക്കോട്: ഭാഭ അറ്റോമിക് റിസർച് സെന്റർ (ബി.എ.ആർ.സി) സീനിയർ സയന്റിസ്റ്റും അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പ്രവർത്തകനും സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) സ്ഥാപക പ്രസിഡന്റുമായിരുന്ന ഡോ.കെ.എം. അബൂബക്കറുടെ പേരിൽ ഏപ്പെടുത്തിയ പ്രഥമ അവാർഡ് ചരിത്രകാരൻ ഡോ. കെ.കെ.എൻ. കുറുപ്പിന്.
ഒരുലക്ഷം രൂപയുടെ അവാർഡ് ഞായറാഴ്ച വൈകീട്ട് കോഴിക്കോട് സിജി കാമ്പസിൽ നടക്കുന്ന ചടങ്ങിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സമ്മാനിക്കുമെന്ന് സിജി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ സാദിഖലി ശിഹാബ് തങ്ങൾ, പ്രഫ. കെ.കെ.എൻ. കുറുപ്പിന് പ്രശസ്തി ഫലകവും അവാർഡും സമ്മാനിക്കും.
ആറുപേർക്ക് ഇൻഫോസിസ് പുരസ്കാരം
കൊച്ചി: ശാസ്ത്രത്തിലും ഗവേഷണത്തിലും മികവ് പുലർത്തുന്നവരെ ആദരിക്കുന്നതിനുള്ള ഇൻഫോസിസ് പ്രൈസ് ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ (ഐ.എസ്.എഫ്) പ്രഖ്യാപിച്ചു. സാമ്പത്തിക ശാസ്ത്രത്തിൽ മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രഫസർ നിഖിൽ അഗർവാൾ, എൻജിനീയറിങ്-കമ്പ്യൂട്ടർ സയൻസിൽ ടൊറന്റോ സർവകലാശാലയിലെ അസോ. പ്രഫസർ സുശാന്ത് സച്ച്ദേവ, ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസിൽ ഷിക്കാഗോ സർവകലാശാലയിലെ അസോ. പ്രഫസർ ആൻഡ്രൂ ഒല്ലെറ്റ്, ലൈഫ് സയൻസിൽ ബംഗളൂരു നാഷനൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിലെ അസോ. പ്രഫസർ അഞ്ജന ബദ്രി നാരായണനും പുരസ്കാരം നേടി.
മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ അസോ. പ്രഫസർ സബ്യസാചി മുഖർജി ഗണിതശാസ്ത്ര പുരസ്കാരത്തിനും കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രഫസർ കാർത്തിഷ് മന്ദിറാം ഭൗതികശാസ്ത്രം പുരസ്കാരത്തിനും അർഹരായി. ലക്ഷം അമേരിക്കൻ ഡോളറും സ്വർണപ്പതക്കവും പ്രശസ്തിപത്രവുമാണ് സമ്മാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

