Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസും ടിപ്പറും...

ബസും ടിപ്പറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

text_fields
bookmark_border
ബസും ടിപ്പറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
cancel
camera_alt

തിരുവല്ല - കായംകുളം സംസ്ഥാനപാതയിലെ പൊടിയാടിയിൽ കൂട്ടിയിടിച്ച സ്വകാര്യ ബസ്സും ടിപ്പർ ലോറിയും

തിരുവല്ല: തിരുവല്ല - കായംകുളം സംസ്ഥാനപാതയിലെ പൊടിയാടിയിൽ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബസ് യാത്രക്കാരായ 21 പേർക്ക് പരിക്കേറ്റു. ടിപ്പർ ഡ്രൈവർ കോട്ടയം സ്വദേശി സന്ദീപ് (30) ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പൊടിയാടി ജങ്ഷനും പുളുക്കീഴ് പാലത്തിനും ഇടയിൽ ആയിരുന്നു അപകടം. തിരുവല്ല ഭാഗത്ത് നിന്നും കായംകുളത്തേക്ക് പോയ അനിഴം ബസും എതിർ ദിശയിൽ നിന്ന് വന്ന ടിപ്പറുമാണ് കൂട്ടിയിടിച്ചത്. ടിപ്പറിന്റെ കാബിനിൽ കുടുങ്ങിപ്പോയ ഡ്രൈവർ സന്ദീപിനെ ജെസിബി ഉപയോഗിച്ച് കാബിൻ പൊളിച്ച ശേഷമാണ് പുറത്തെടുക്കാനായത്.

ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. പരിക്കേറ്റ ഒമ്പത് പേരെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ബസ് യാത്രക്കാരിൽ ആരുടെയും നില ഗുരുതരമല്ല.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathTipper lorryAccidents
News Summary - driver died in collision between bus and tipper lorry
Next Story