പാലക്കാട് രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു
text_fieldsപാലക്കാട്: ഗ്രാമപഞ്ചായത്ത് കുളത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. മാത്തൂർ ചുങ്കമന്ദം പുത്തൻവീട്ടിൽ മോഹൻദാസിെൻറ മകൻ ശ്രീഹരി (15), കല്ലേപ്പുള്ളി അർച്ചന കോളനിയിൽ ജുനൈദിെൻറ മകൻ ജംഷിദ് (15) എന്നിവരാണ് കൊടുമ്പ് കല്ലിങ്ങല്ലിലെ ഗവ. പോളിടെക്നിക്കിന് സമീപത്തെ കുളത്തിൽ മുങ്ങിമരിച്ചത്.
പാലക്കാട് ഭാരത്മാത സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് പുറപ്പെട്ട വിദ്യാര്‍ഥികള്‍ കല്ലിങ്ങല്ലിലെ സുഹൃത്തിെൻറ വീട്ടില്‍ പോകുകയും കുളത്തിനോടുചേർന്ന പാടത്ത് ഫുട്‌ബാള്‍ കളിക്കുകയുമായിരുന്നു. കുളത്തിലേക്ക് പോയ പന്ത് എടുക്കാനുള്ള ശ്രമത്തിനിടെ ഇരുവരും വെള്ളത്തിൽ മുങ്ങി.
സുഹൃത്തുക്കളുടെ നിലവിളികേട്ട് നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും ഒരുമണിക്കൂര്‍ കഴിഞ്ഞാണ് മൃതദേഹങ്ങൾ ലഭിച്ചത്. കഞ്ചിക്കോട്, പാലക്കാട് എന്നിവിടങ്ങളിലെ ഫയർഫോഴ്സാണ് മൃതദേഹം പുറെത്തടുത്തത്.
പാലക്കാട് സൗത്ത് പൊലീസ് ഇൻക്വസ്റ്റ് നടത്തി. ജില്ല ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ശ്രീഹരിയുടെ മാതാവ്: സുമതി. സഹോദരൻ. ശ്രീറാം (പ്ലസ് വൺ വിദ്യാർഥി, ഭാരത്മാത സ്കൂൾ). ജംഷിദിെൻറ മാതാവ്: ശർമിള. സഹോദരി: ഷഹാന (ആറാം ക്ലാസ് വിദ്യാർഥിനി, ഭാരത്മാത സ്കൂൾ).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.