ടയർ പൊട്ടി ഊരിപ്പോയിട്ടും മദ്യലഹരിയിൽ കാറോടിച്ചത് കിലോമീറ്ററുകൾ; നിരവധി വാഹനങ്ങളിലിടിച്ചു, അറസ്റ്റ്
text_fieldsആലുവ: മദ്യലഹരിയിൽ ടയർ പൊട്ടിയ കാറുമായി കിലോമീറ്ററുകൾ സഞ്ചരിച്ച് നിരവധിവാഹനങ്ങളിലിടിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. അറസ്റ്റിൽ. മുട്ടം ഭാഗത്തുള്ള സ്വകാര്യ കാർ ഷോറൂമിലെ ഡ്രൈവറായ ആലങ്ങാട് കുന്നപ്പള്ളി ജോയിയെയാണ് മദ്യലഹരിയിൽ പിടികൂടി പൊലീസിൽ ഏൽപിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. വാഹനങ്ങൾക്ക് തകരാർ സംഭവിച്ചവർ പൊലീസിൽ പരാതി നൽകി.
വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കോമ്പാറ ഭാഗത്തുനിന്ന് കുന്നത്തേരി വഴി ആലുവ ഭാഗത്തേക്കും തുടർന്ന് കമ്പനിപ്പടി ഭാഗത്തേക്കുമാണ് അപകടകരമായി വാഹനമോടിച്ചത്. ഓട്ടത്തിനിടയിൽ പൊട്ടിയ ടയർ ഊരിപ്പോയിട്ടും റിമ്മിൽ ഓടിക്കുകയായിരുന്നു.
റോഡരികിൽ നിർത്തിയിട്ടിരുന്നതും സഞ്ചരിക്കുന്നതുമായ നിരവധി വാഹനങ്ങളിലാണ് കാർ ഇടിച്ചത്. റോഡരികിലുണ്ടായിരുന്നവർ ഭയന്നോടി. ആലുവയിൽനിന്ന് കമ്പനിപ്പടിയിൽ എത്തിയപ്പോഴാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.