Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രി ഒ.ജെ. ജനീഷിനെ വിടാതെ ഡിവൈഎഫ്ഐ; തൃക്കരിപ്പൂരിലും പ്രതിഷേധം, തോളിലേറ്റി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

text_fields
bookmark_border
https://www.madhyamam.com/tags/oj-janeesh
cancel
camera_alt

കാസർകോട് തൃക്കരിപ്പൂരിൽ മന്ത്രി ഒ.ജെ. ജനീഷിനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചപ്പോൾ

കാസർകോട്: കണ്ണൂരിൽ രണ്ടിടത്ത് വാഹനം ആക്രമിക്കപ്പെട്ടതിനു പിന്നാലെ മന്ത്രി ഒ.ജെ. ജനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡി.വൈ.എഫ്.ഐ പ്രതിഷേധം. യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിക്കെത്തിയപ്പോഴാണ് സംഭവം.

നടക്കാവിൽ നടന്ന പരിപാടിയിൽ മന്ത്രിയെ സ്വീകരിക്കാൻ സന്ദീപ് വാര്യർ എം.എൽ.എയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവ‌ർത്തകരും എത്തിയിരുന്നു. മന്ത്രിയെ തടയാൻ നേരത്തെ തന്നെ ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ പ്രവർത്തകർ അണിനിരന്നു. ഇതോടെ പ്രദേശം സംഘ‌ർഷാവസ്ഥയിലായി. സ്ഥലത്ത് വൻ പൊലീസ് സന്നാഹവും ഒരുക്കിയിരുന്നു.

മന്ത്രിയെത്തിയപ്പോൾ പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചാണ് മാറ്റിയത്. സുരക്ഷാ വലയം തീർത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തോളിലേറ്റി മന്ത്രിയെ വേദിയിലേക്ക് എത്തിച്ചു. മന്ത്രി ഹാളിലേക്ക് പ്രവേശിച്ചെങ്കിലും ഡി.വൈ.എഫ്.ഐ പ്രവർത്തകർ പുറത്ത് പ്രതിഷേധം തുടർന്നു.

അതേസമയം ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ തളിപ്പറമ്പിലുണ്ടായ ആക്രമണത്തിൽ 14 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് നാശനഷ്ടം വരുത്തിയെന്നാണ് എഫ്.ഐ.ആർ. പൊതുമുതൽ നശിപ്പിക്കൽ,​ ഔദ്യോഗിത കൃത്യനിർവഹണം തടസപ്പെടുത്തഷ,​ കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

ഇന്ന് രാവിലെ കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വെച്ചാണ് ആദ്യം വാഹനത്തിനുനേരെ ആക്രമണം നടന്നത്. പിന്നാലെ പയ്യന്നൂരിലും ആക്രമണമുണ്ടായി. കല്ലുകൊണ്ടും കൈകൊണ്ടും വാഹനത്തിന് ആഞ്ഞടിച്ചു. കാറിന്‍റെ ഫ്ലാഗ് പോളിനും റെയിൻ ഗാർഡിനും കേടുപാടുണ്ടായി. പുരാവസ്തു വകുപ്പുമായി ബന്ധപ്പെട്ട പരിപാടിക്കുശേഷം കാസർകോട്ടേക്ക് പോകുന്നതിനിടെയാണ് സംഭവം.

തിരുവനന്തപുരത്ത് ബുധനാഴ്ച രാത്രി യൂത്ത്കോൺഗ്രസ് -എസ്.എഫ്.ഐ സംഘർഷം ഉണ്ടായതിനു പിന്നാലെയാണ് മന്ത്രിയുടെ വാഹനം ആക്രമിക്കപ്പെടുന്നത്. യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് കൂടിയായ ജനീഷും ഷാഫി പറമ്പിൽ എം.പിയുമാണ് യൂത്ത് കോൺഗ്രസ് മാർച്ചിന് നേതൃത്വം നൽകിയത്. നേരത്തെ, യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനുനേരെ എസ്.എഫ്.ഐ എന്തിനാണ് ബീയർകുപ്പി വലിച്ചെറിയുന്നതെന്ന് ജനീഷ് ചോദിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story