ഇ. ചന്ദ്രശേഖരനും പി.പി. സുനീറും സി.പി.ഐ അസി. സെക്രട്ടറിമാർ
text_fieldsതിരുവനന്തപുരം: സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, പി.പി. സുനീര്‍ എന്നിവരെ തെരഞ്ഞെടുത്തു. കെ.ആര്‍. ചന്ദ്രമോഹനനാണ് ട്രഷറർ. കെ.ആര്‍. ചന്ദ്രമോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം 21 അംഗ സംസ്ഥാന എക്‌സിക്യൂട്ടിവിനെയും തെരഞ്ഞെടുത്തു. എക്സിക്യൂട്ടിവിൽ ആറ് പുതുമുഖങ്ങളെ ഉൾപ്പെടുത്തി. ആർ. രാജേന്ദ്രൻ, ജി.ആർ. അനിൽ, കെ.കെ. അഷ്റഫ്, കമല സദാനന്ദൻ, സി.കെ. ശശിധരൻ, ടി.വി. ബാലൻ എന്നിവരാണ് പുതുമുഖങ്ങൾ.
അതേസമയം, സംസ്ഥാന എക്സിക്യൂട്ടിവിലേക്ക് മുൻ മന്ത്രി വി.എസ്. സുനിൽകുമാറിനെ ഇത്തവണയും പരിഗണിച്ചില്ല. നേരത്തേ ദേശീയ നേതൃത്വത്തിലേക്ക് പരിഗണിച്ചിരുന്നെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അതും നടന്നില്ല. അതിന് പിന്നാലെയാണ് സംസ്ഥാന എക്സിക്യൂട്ടിവിലേക്കും പരിഗണിക്കാതിരുന്നത്. പാർട്ടി ഔദ്യോഗിക നേതൃത്വത്തിനെതിരായ ചേരിയിൽ നിലകൊണ്ടതാണ് അദ്ദേഹത്തിനെതിരായ നീക്കത്തിന് പിന്നിലെന്ന് ആക്ഷേപമുണ്ട്.
മുൻ അസി. സെക്രട്ടറി പ്രകാശ് ബാബു ദേശീയ നിർവാഹക സമിതിയിലുള്ളതിനാൽ എക്സിക്യൂട്ടിവിൽനിന്ന് ഒഴിവായി. പ്രകാശ്ബാബുവിന് പുറമെ സി. ദിവാകരൻ, എ.കെ. ചന്ദ്രൻ, സി.എൻ. ചന്ദ്രൻ എന്നിവർ മാറിയതുവഴിയുള്ള നാല് ഒഴിവും ടി. പുരുഷോത്തമൻ, സി.എ. കുര്യൻ എന്നിവർ മരിച്ചതിനെതുടർന്നുള്ള രണ്ട് ഒഴിവുമാണ് എക്സിക്യൂട്ടിവിലുണ്ടായത്. ചൊവ്വാഴ്ച ഉച്ചക്ക് മുൻ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ചേർന്ന് തയാറാക്കിയ പുതിയ എക്സിക്യൂട്ടിവിലേക്കുള്ള പാനൽ സംസ്ഥാന കൗൺസിൽ അംഗീകരിക്കുകയായിരുന്നു.
പുതിയ സംസ്ഥാന കണ്‍ട്രോള്‍ കമീഷന്‍ യോഗം ചേര്‍ന്ന് സി.പി. മുരളിയെ ചെയര്‍മാനായി തെരഞ്ഞെടുത്തു. അദ്ദേഹം എക്‌സിക്യൂട്ടിവിലെ എക്‌സ് ഒഫിഷ്യോ അംഗമാണ്.
എക്‌സിക്യൂട്ടിവ് അംഗങ്ങള്‍: കാനം രാജേന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍, പി.പി. സുനീര്‍, സത്യന്‍ മൊകേരി, ടി.വി. ബാലന്‍, പി. വസന്തം, വി. ചാമുണ്ണി, സി.എന്‍. ജയദേവന്‍, കെ.പി. രാജേന്ദ്രന്‍, കെ. രാജന്‍, രാജാജി മാത്യു തോമസ്, കമല സദാനന്ദന്‍, കെ.കെ. അഷ്‌റഫ്, സി.കെ. ശശിധരന്‍, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, മുല്ലക്കര രത്‌നാകരന്‍, കെ.ആര്‍. ചന്ദ്രമോഹനന്‍, ആര്‍. രാജേന്ദ്രന്‍, ജി.ആര്‍. അനില്‍, എന്‍. രാജന്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.