മകളുടെ വിവാഹദിനത്തിൽ അഞ്ച് യുവതികള്‍ക്ക് മംഗല്യമൊരുക്കി പ്രവാസി ബിസിനസുകാരൻ VIDEO
text_fieldsഎടക്കര (മലപ്പുറം): മകളുടെ വിവാഹദിനത്തില്‍ അഞ്ച് യുവതി-യുവാക്കള്‍ക്ക് മംഗല്യമൊ രുക്കി പ്രവാസി ബിസിനസുകാരൻ. ചുങ്കത്തറയിലെ പിലാത്തോടന്‍ അസ്ഹര്‍ അലിയാണ് മകള്‍ ഫഹ ്മിദ ഷെറിെൻറ വിവാഹസുദിനത്തില്‍ മറ്റുള്ളവര്‍ക്ക് കൂടി മംഗല്യഭാഗ്യമൊരുക്കിയ ത്. ഖത്തറില്‍ ബിസിനസുകാരനായ അസ്ഹര്‍ അലിയുടെയും ഭാര്യ റൈഹാനയുടെയും മകള്‍ ഫഹ്മിദ ഷെറിനും കൊണ്ടോട്ടി കുറുപ്പത്ത് കോട്ടപാലക്കുടത്ത് ആസിഫ്-ജുബൈരിയ ദമ്പതികളുടെ മകന് അഹമ്മദ് സഹദും തമ്മിലുള്ള വിവാഹമായിരുന്നു ഞായറാഴ്ച.
ഇതേ വേദിയിലാണ് ചുങ്കത്തറ അണ്ടിക്കുന്ന് കിടങ്ങൂര്‍ രതീഷ്-മണാശേരി വെസ്റ്റ് മാമ്പറ്റ മേലെ കീരിപ്പൊയില്‍ രജിത, കോഴിക്കോട് പേരാമ്പ്ര മുഴിപ്പോത്ത് ശരത്ത്-കുപ്പാടി വെള്ളാഴിക്കുഴി വി. അഞ്ജന, സുല്‍ത്താന്‍ബത്തേരി കുപ്പാടി അനില്‍-അരീക്കോട് ഉഗ്രപുരം കലിയംകുളം റിനു എന്നിവര്‍ പരസ്പരം വരണമാല്യം ചാർത്തിയത്.
കൂടാതെ കോട്ടക്കല്‍ പുത്തൂര്‍ സ്വദേശി പുതിയില്‍ സൈഫലി-ഗൂഡല്ലൂര്‍ എല്ലമല തങ്കയത്തില്‍ ജെസീന, നാരോക്കാവ് ആനപ്പട്ടത്ത് മുഹമ്മദ് ശാഫി-മൊറയൂര്‍ അരിമ്പ്ര കാരാട്ടുചാലി ജസ്ന എന്നിവരും ചടങ്ങില്‍ വിവാഹിതരായി. 2015ൽ മകൻ മുഹമ്മദ് ഫവാസിെൻറ വിവാഹദിനത്തിലും അഞ്ച് യുവതി-യുവാക്കൾക്ക് അസ്ഹര്‍ അലി മംഗല്യഭാഗ്യമൊരുക്കിയിരുന്നു.
ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ പി. മുജീബ്റഹ്മാന്‍ മുഖ്യസന്ദേശം നല്കി. പി. മുജീബ് റഹ്മാന്, അന്‍വര്‍ ഫൈസി മണിമൂളി എന്നിവര്‍ നിക്കാഹ് കര്‍മത്തിന് കാര്‍മികത്വം വഹിച്ചു. അലിയങ്ങളില് സുബ്രഹ്മണ്യന് നമ്പൂതിരി താലികെട്ടിന് കാര്‍മികത്വം നല്കി. പി.വി. അബ്ദുല്‍ വഹാബ് എം.പി, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, മുന്‍ നിലമ്പൂര്‍ നഗരസഭ ചെയര്മാന് ആര്യാടന് ഷൗക്കത്ത്, ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. സ്വപ്ന, എടക്കര എസ്.ഐ അമീറലി, ടി. രവീന്ദ്രന്, കെ.ടി. കുഞ്ഞാന്, എ. ഫാറൂഖ്, ഫാ. മാത്യൂസ് വട്ടിയാനിക്കല്‍, അബ്ദുല്‍ ഹക്കീം ചങ്കരത്ത്, സജി ജോണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.