എലപ്പുള്ളി ബ്രൂവറി: അന്തിമവാദം ജൂലൈ ആദ്യവാരം
text_fieldsപാലക്കാട്: എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കാൻ ഒയാസിസ് കമ്പനിക്ക് സംസ്ഥാന സർക്കാർ നൽകിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫയൽചെയ്ത പൊതുതാൽപര്യ ഹർജിയിൽ ജൂലൈ ആദ്യവാരം അന്തിമവാദം കേൾക്കും. എല്ലാ ഹരജികളിലും നടപടികൾ പൂർത്തിയാക്കി ജൂലൈ ആദ്യവാരം അന്തിമവാദം കേൾക്കുമെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് അറിയിച്ചു. എന്നാൽ, സർക്കാർ നൽകിയ പ്രാഥമിക അനുമതിയുടെ അടിസ്ഥാനത്തിൽ ടൗൺ പ്ലാനർ ഫാക്ടറി കെട്ടിടത്തിന് അംഗീകാരം നൽകിയെന്നും നിബന്ധനകൾക്ക് വിധേയമായി കെട്ടിട പെർമിറ്റ് നൽകാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയെന്നും ഹരജിക്കാരുടെ അഭിഭാഷകർ അറിയിച്ചു.
ഏകജാലക സംവിധാനത്തിലൂടെ കമ്പനി എല്ലാ അനുമതികൾക്കുമായി അപേക്ഷ നൽകിയിരിക്കുകയാണെന്നും അതിനാൽ സർക്കാറിന്റെ പ്രാഥമിക അനുമതി സ്റ്റേ ചെയ്യണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, എലപ്പുള്ളി പഞ്ചായത്ത് അംഗങ്ങളായ ഡി. രമേശൻ, സന്തോഷ് പള്ളത്തേരി തുടങ്ങിയവരാണ് ഹരജി നൽകിയത്. ഹരജിക്കാർക്കു വേണ്ടി അഭിഭാഷകരായ സോണു അഗസ്റ്റിൻ, തോമസ് ജേക്കബ്, വി. പ്രവീൺ എന്നിവർ ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.