Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചുഴലിക്കാറ്റിൽ വീടിന്...

ചുഴലിക്കാറ്റിൽ വീടിന് മുകളിൽ മരം വീണ് വയോധികൻ മരിച്ചു

text_fields
bookmark_border
Accidental Death in Peravoor
cancel
camera_alt

1. മരിച്ച ചന്ദ്രൻ 2. മരം വീണ് തകർന്ന വീട്

പേരാവൂർ: കണ്ണൂരിൽ വീടിന് മുകളിൽ മരം വീണ് വയോധികൻ മരിച്ചു. കോളയാട് പെരുവ തെറ്റുമ്മലിലെ എനിയാടൻ ചന്ദ്രൻ (78) ആണ് മരിച്ചത്.

ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയുണ്ടായ കനത്ത ചുഴലിക്കാറ്റിലാണ് അപകടം. ശക്തമായ കാറ്റിൽ മരം വീടിന് മുകളിൽ പതിക്കുകയായിരുന്നു.

അതേസമയം, സംസ്ഥാനത്ത്​ വരുംദിവസങ്ങളിലും ഒറ്റപ്പെട്ട ശക്​തമായ മഴ തുടരും. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യൂനമർദപാത്തിയുണ്ട്​. പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലുമായി തീവ്രന്യൂനമർദവുമുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഗംഗാതട പശ്ചിമ ബംഗാളിനും വടക്കൻ ഒഡിഷ, ഝാർഖണ്ഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്​.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്ക്​ സാധ്യതയുള്ളതിനാൽ ശനിയാഴ്​ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടായിരിക്കും.

ഞായറാഴ്ച വരെ സംസ്ഥാനത്ത്​ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതു​ണ്ടെന്നും ​കേന്ദ്ര കാലാവസ്​ഥ വകുപ്പ്​ അറിയിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ തിങ്കളാഴ്ച വരെ മത്സ്യബന്ധനം ഒഴിവാക്കാൻ നിർദേശമുണ്ട്​.

ആലപ്പുഴ ജില്ലയിലെ തീരമേഖലയിലും കണ്ണൂർ, കാസർകോട്​ ജില്ലകളിലെ തീരങ്ങളിലും കന്യാകുമാരി മേഖലയിലും ഞായറാഴ്ച രാത്രി വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cycloneAccident DeathPeravoorelderly manLatest News
News Summary - Elderly man dies after tree falls on house during cyclone in Peravoor
Next Story