Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോട്ടർ പട്ടികയിൽ പേര് ചേർക്കാം, പിഴവുകൾ തിരുത്താം; പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് ഒക്ടോബർ 15 മുതൽ

text_fields
bookmark_border
വോട്ടർ പട്ടികയിൽ പേര് ചേർക്കാം, പിഴവുകൾ തിരുത്താം; പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് ഒക്ടോബർ 15 മുതൽ
cancel

തിരുവനന്തപുരം: നിലവിലുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും, പട്ടികയിലുള്ള പേരിൽ തിരുത്തലുകൾ വരുത്തുന്നതിനായും പ്രത്യേക എൻറോൾമെന്റ് ഡ്രൈവുമായി തെരഞ്ഞെടുപ്പ് കമീഷൻ. ഒക്ടോബർ 15 മുതൽ 31 വരെ സംസ്ഥാന വ്യാപകമായി പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. സജിത്ത് ബാബു ഐ.എ.എസ്. അറിയിച്ചു. 05-10-2026 ന് കൂടിയ ഓൺലൈൻ യോഗത്തിലാണ് കലക്ടർമാർക്ക് അദ്ദേഹം ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.

വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ചായിരിക്കും പ്രത്യേക ഹെൽപ് ഡെസ്ക്കുകൾ പ്രവർത്തിക്കുക. ഇതുപ്രകാരം അധിക ഡിക്ലറേഷൻ ഫോം ഒഴിവാക്കി അപേക്ഷകർ ഫോം 6 മാത്രം (Citizen Service Portal/Voter Helpline App വഴി) ഓൺലൈനായി സമർപ്പിച്ചാൽ മതിയാകും. കൂടാതെ ഫോട്ടോ, വയസ്സ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ച 12 രേഖകളിൽ ഏതെങ്കിലുമൊന്ന് ഹാജരാക്കണം. ആധാർ നൽകുന്നവർ മറ്റൊരു തിരിച്ചറിയൽ രേഖകൂടി സമർപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് കമീഷണർ വ്യക്തമാക്കി.

വോട്ടർമാർ നേരിട്ടെത്തി അപേക്ഷ പൂർത്തിയാക്കണം. ഇതിന് മുന്നോടിയായി 01.01.2025ൽ നിലവിൽ വന്ന വോട്ടർപട്ടികയും നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നിലവിൽ വന്ന വോട്ടർ പട്ടികയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ പരിശോധിക്കാൻ ഇ.ആർ.ഒമാർക്ക് കമീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ എസ്.ഐ.ആർ സമയത്ത് തിരികെ ലഭിക്കാത്ത (uncolected) അപേക്ഷകളിൽ എത്രയെണ്ണം തെരഞ്ഞെടുപ്പിന് ശേഷം പ്രസിദ്ധീകരിച്ച പട്ടികയിൽ ഉൾപ്പെടാതെയുണ്ട് എന്നതിൽ ഇ.ആർ.ഒ തലത്തിൽ പരിശോധന നടത്തുന്നതാണ്.

യുവവോട്ടർമാർക്കിടയിൽ വോട്ടർ അവബോധം നടത്തുന്നതിൻ്റെ ഭാഗമായി കോളേജ്, ഹയർ സെക്കണ്ടറി സ്കൂൾ തലത്തിൽ 'ക്യാമ്പസ് ടു യൂത്ത്' എന്ന പേരിൽ എൻറോൾമെന്റ് ഡ്രൈവ് നടത്താനും കമീഷൻ തീരുമാനിച്ചിട്ടുണ്ട്. 'സ്റ്റെപ് ഫോർവേഡ് ഗെറ്റ് കൗണ്ടഡ്' എന്ന ടാഗ് ലൈനോടെ നവംബർ 2ന് ക്യാമ്പസ് ഹയർ സെക്കൻഡറി സ്കൂൾ തലത്തിൽ ഒരാഴ്ച നീണ്ട് നിൽക്കുന്ന എൻറോൾമെന്റ്റ് ഡ്രൈവ് നടത്തുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇലക്ട്രോറൽ ലിറ്ററസി ക്ലബ്ബുകൾ വഴി പരമാവധി വിദ്യാർഥികളെ തെരഞ്ഞെടുപ്പ് അവബോധപ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനുള്ള നടപടി ബന്ധ ജില്ലാ കലക്ടർമാർ സ്വീകരിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala EC Announces Special Drive for Voter List Revision
Next Story